നല്ല ക്ഷീണം അയത്തൊണ്ട് രത്രികഴിക്കാനൊന്നും ഞാനെഴുന്നേറ്റില്ല, നേരെ പോയി റൂമിൽ കിടന്നു. ഉറങ്ങുന്നത്തിൻ്റെ മുന്നേ ഫോൺ എടുത്തുനോക്കിയപ്പോൾ, രാധികേച്ചിയുടെ ഒരു മെസ്സേജ് വന്നു കിടപ്പുണ്ട്,
“മുത്തേ…..🙋🏻♀🙋🏻♀ ഇങ്ങോട്ടന്നും അയക്കല്ലെ… മോഹനേട്ടനുണ്ട്. ഒരു പാട് കാലത്തിനു ശേഷം ഞാൻ ഒത്തിരിയാഗ്രഹിച്ച കാര്യങ്ങളാണ് ഇന്ന് നീ എനിക്ക് സമ്മാനിച്ചത്, എല്ലാ വിഷമങ്ങളും സങ്കടങ്ങളും മറന്ന്.. മതിമറന്ന് സന്തോഷിച്ച ദിവസം🥰🥰🥰 അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല!!! നീയെൻ്റെ ഭാഗ്യമാണ് വിച്ചു 🤗🤗🤗, ആ ഹോട്ടലിലെ പയ്യൻ പറഞ്ഞത് പോലെ ഈ അടുത്തകാലത്ത് നമ്മുടെ കല്ല്യാണം കഴിഞ്ഞ് പുറത്ത് കറങ്ങാൻ പോയത്പോലെയാ എനിക്ക്‌തോന്നിയത്❤❤❤, Love you soo much😘😘😘😘😘 good night 🫂, sweet dreams about our kissing 😚😚😚😚. എന്നാപ്പിന്നെ എൻ്റെ കള്ളകാമുകൻ പോകിടന്നോ🤪.”
അത് വായിച്ച് കഴിഞ്ഞപ്പോഴേക്കും എനിക്കെന്തെന്നില്ലത്ത സന്തോഷം തോന്നി, രാധികേച്ചിയോടുള്ള പ്രണയം നൂറിരട്ടിയായി വർദ്ധിച്ചു. മറുപടി അയക്കാൻ കഴിയാത്തതിൽ വല്ലാത്തൊരു വിമ്മിട്ടം തോന്നിയെങ്കിലും സാഹചര്യം മനസ്സിലാക്കി ആ മെസ്സേജ് തന്നെ ഒത്തിരിവട്ടം വയിച്ചുകൊണ്ട് കിടക്കയിൽ കിടന്ന് സുഖസുന്ദരമായി ഞാനുറങ്ങിപ്പോയി.
നല്ല ഹാപ്പിയായി കിടന്നതുകൊണ്ടാണെന്നു തോനുന്നു സിഗമയുറങ്ങി നേരത്തെ എഴുന്നേറ്റു. എന്നിട്ട് ആദ്യം തന്നെ നോക്കിയത് വാട്ട്സ്ആപ്പ് ആണ്. പുതിയ മെസ്സേജ് ഒന്നും വന്നിട്ടില്ല. ഇന്നലെ രാധികേച്ചി അയച്ച മെസ്സേജ് ഒന്നൂടെ വായിച്ച് രാവിലെത്തന്നെ ചാർജായി!