“”എന്താടാ …… ??””
””നല്ല വിരിവാണല്ലോടി…
കുറച്ചുനേരം കൂടി ഇരുന്നിരുന്നെങ്കിൽ ചുരിദാറിന്റെ പിൻഭാഗം മുഴുവനും നിന്റെ കൊത്തിലോട്ടു കയറിയേനേ..””
“”വേറെ ഒന്നും കയറാൻ ഇല്ലല്ലോടാ..
അതായിരിക്കും ചുരിദാറ് കയറിയത്..”” ജാസ്മി പറഞ്ഞുകൊണ്ട് പുറത്തേക്കു പോകുമ്പോൾ മനുവിനെ ശ്രദ്ധ പോയത് ഇടയ്ക്കിടെ ഏറുകണ്ണിട്ടു നോക്കുന്ന ആതിരയിലേക്കായിരുന്നു…..
“”എന്താടി നോക്കുന്നത് ………… ??””
“”കണ്ണുണ്ടായിട്ട്….””
“എന്നാൽ നിന്റെ കണ്ണുഞാൻ കുത്തിപൊട്ടിക്കും പറഞ്ഞേക്കാം.. “”
“”ഇങ്ങോട് വാടാ പൊട്ടിക്കാൻ…..” അവള് ചെറിയ ദേഷ്യത്തോടെ മുഖമൊന്നു വീർപ്പിച്ചു.
“”ഇങ്ങുവാ ………………
ഒരു കാര്യം പറയാനുണ്ട് നിന്നോട്..””
“”എന്തു കാര്യം ???”
“”ഇങ്ങോട് വാ നീയൊന്നു….””
“”പറ്റിക്കാൻ വല്ലതും ആണെങ്കിലാ എന്റെ സ്വഭാവം മാറുന്നത്..”” ആതിര പറഞ്ഞുകൊണ്ട് മെല്ലെ അവന്റെ അടുത്തേക്ക് വന്നിരുന്നു.
“”എന്താടാ കാര്യം.. ??””
“”എന്താടി നീ കാര്യം ഉണ്ടെങ്കിലേ വരുത്തോളോ …………… “” മനു പറഞ്ഞുകൊണ്ട് ബാഗിൽ നിന്ന് ഒരു പൊതിയെടുത്തു അവൾക്കു നേരെ നീട്ടി.
“”എന്താ ഇത് ……… ??”
“”തോക്കിൽ കയറി വെടി വയ്ക്കാതെ ഒന്ന് തുറന്നു നോക്കടി നീ..””
അവള് മെല്ലെ പൊതിതുറന്നു നോക്കുമ്പോൾ കുറച്ചു മിട്ടായി ആയിരുന്നു അതിൽ കൂടെയൊരു ഡയറിമിൽക്കും ഉണ്ടായിരുന്നു.
“”എടാ ഇത് എനിക്കണോ ……… ??”
“”അല്ലാതെ ആർക്കാണ്.. “” ഇവളുടെ പിണക്കം മാറ്റാൻ മിട്ടായി അല്ലാതെ ഈ ലോകത്തു വേറെ ഒന്നും തന്നെയില്ലെന്നു മനുവിന് നല്ലപോലെ അറിയാമായിരുന്നു.
ഒരെണ്ണം ഉടനെതന്നെയെടുത്തു വായിലേക്കിട്ട അവൾ ചെറുപുഞ്ചിരിയോടെ അവനെയൊന്നു നോക്കി.