സുധാകരൻ: ഞാൻ പയ്യെ വരാം. ഇന്ന് ഇവിടെ വിളവെടുപ്പ് അല്ലേ നിന്നില്ലേൽ പ്രശ്നം ആണ്
സുകന്യ: അമ്മേ ഏട്ടൻ വരുന്നില്ല ഇന്ന്.
നീ ഒറ്റയ്‌ക് പോ മോളെ ഒന്നുമില്ലേലും സ്വന്തം വീട്ടിലേക്ക് അല്ലേ.
സുകന്യ സ്കൂട്ടി എടുത്തു വീട്ടിലേക്ക് പോയി
അവളുടെ ഭർത്താവിൻ്റെ വീട്ടിൽ നിന്ന് 15km മാത്രേ ഉള്ളു അവളുടെ വീട്ടിലേക്ക്.
വണ്ടി ഓടിച്ച് അവളുടെ വീട്ടിലേക്ക് എത്തി.
വീട്ടിൽ അവളുടെ വീട്ടുകാർ കൂടാതെ വേറെയും കുറച്ചു രാഷ്ട്രീയ പ്രവർത്തകൻ ഉണ്ടായിരുന്നു.
മോളെ നീ ഇങ്ങു വാ ഇത് നമ്മുടെ പാർട്ടിയിലെ member’s ആണു.
അവളുടെ അച്ഛൻ എല്ലാവരെയും പരിചയപെടുത്തി. ശേഷം അവളുടെ അച്ഛൻ പുറത്ത് നിന്ന ഒരാളെ വിളിച്ചു അയാള് അകത്തേക്ക് വന്നു.
മോളെ ദേ ഇത് റാം കുമാർ നമ്മുടെ പഞ്ചായത്തിലെ സെക്രട്ടറി ആണ്
റാം: ഹായ് എൻ്റെ എല്ലാ സപ്പോർട്ടും ഉണ്ടാവും
സുകന്യ ചിരിച്ചുകൊണ്ട് thank you റാം കുമാർ,
റാം അങ്ങനെ വിളിച്ചാൽ മതി.
പൊതുവെ ഏതൊരു സ്ത്രീക്കും കണ്ടാൽ തന്നെ ഒരു ക്രഷ് തോന്നുന്ന ഭംഗി ഉള്ള വ്യക്തി ആണ് റാം.
അതുപോലെ റാമിനെ കണ്ടപ്പോൾ സുകന്യയുടെ ഒരു ചലനം ഉണ്ടായി എന്നുള്ളത് സത്യമാണ്. പക്ഷേ അതു ഏതൊരു പെണ്ണിനും തോന്നുന്ന തോന്നൽ മാത്രമായി മാത്രേ അതിനെ അവള് കണ്ടുള്ളു.
അതിനു ശേഷം എല്ലാവരും ആയി അവള് നോമിനേഷൻ കൊടുക്കാൻ ആയി അതിൻ്റെ ആൾക്കാരെ കാണാൻ പോയി. അവസാനം അവള് ഇലക്ഷൻ നിക്കാൻ തന്നെ തീരുമാനിച്ചു.