റാം: ദേ കഴിച്ചു കൊണ്ട് ഇരിക്കുന്നു.
സുകന്യ: അതേ തൻ്റെ ഫാമിലിയിൽ വെറെ ആരൊക്കെയുണ്ട്
റാം: സാധാരണ ഉള്ളത് പൊലെ അച്ഛനും അമ്മയും ഒക്കെ തന്നെ.
സുകന്യ: അവരെയൊന്നും ഇവിടെ കണ്ടിട്ടില്ല.
റാം: അവർക്ക് ബാംഗ്ലൂർ ആണ് ഇഷ്ടം അവിടെ സെറ്റിലാണ്
സുകന്യ: പിന്നെ താൻ എന്താ ഇങ്ങോട്ട് വന്നേ
റാം: എനിക്ക് നഗരത്തേക്കാൾ ഇഷ്ടം ഗ്രാമം ആയതുകൊണ്ട്.
സുകന്യ: അതു നന്നായി.
റാം: തനിക്ക് സിറ്റിയിലേക് പോണം എന്നൊക്കെ ഉണ്ടോ.
സുകന്യ: അവിടെ സ്റ്റേ ചെയ്യണം എന്നൊന്നുമില്ല. എന്നാലും ഈ സിനിമയിൽ കണ്ട പോലെ ഒരു 5★ ഹോട്ടലിൽ അതിൻ്റെ ഏറ്റവും മുകളിൽ ഉള്ള ഫ്ലാറ്റിൽ ഒരു ദിവസം താമസിക്കണം.
റാം: അതിനൊക്കെ ടൈം ഉണ്ടല്ലോ നടക്കും
സുകന്യ: നടക്കില്ല ഏട്ടന് നാട് വിട്ടു വരാൻ വലിയ താല്പര്യം ഇല്ല.
റാം: നടക്കും ഞാനല്ലേ പറയുന്നത്.
അവർ പിന്നീടും ഒരുപാട് കാര്യങ്ങള് സംസാരിച്ചു ഫുഡ് കഴിച്ചു തീർത്തു. ശേഷം
സുകന്യ: അതേ നാളെ കാണം, ഒരുപാട് നേരം ഓൺലൈൻ കണ്ടാൽ എട്ടൻ വഴക്ക് പറയും
റാം: ശെരി നാളെ കാണം. ഗുഡ് നൈറ്റ്
സുകന്യ: ഗുഡ് നൈറ്റ്
അതിനു ശേഷം അവള് ഉറങ്ങാൻ ആയി കിടന്നപ്പോൾ സത്യത്തിൽ അവൾക് റാം ആയുള്ള ചങ്ങാത്തം ഒരു freshness നൽകുന്നുണ്ട് എന്ന് തിരിച്ചു അറിഞ്ഞു.
അതു ആലോചിച്ചു അവള് ഉറക്കത്തിലേക്ക് വീണു.
അടുത്ത ദിവസം രാവിലെ എഴുന്നേറ്റു അവള് റെഡി ആയി പ്രചാരണത്തിനെ ഇറങ്ങിയപ്പോൾ സാധാരണ അവിടെ കാണുന്ന റാം അവിടെ ഇല്ലായിരുന്നു.