ദേവി : അച്ചു നി എവിടെക്കാ പോണേ?
അശ്വിൻ : ഇവിടെ ഒരു മീറ്റിംഗ് ഉണ്ട്. അതിൽ പങ്കെടുക്കാൻ പറഞ്ഞാ എനിക്ക് ലീവ് തന്നെ, അതിന് പോവാ. അല്ല അമ്മ എന്താ രാവിലെ തന്നെ റെഡി ആയി ഇരിക്കുന്നെ?
അവളുടെ വേഷം കണ്ട് അവൻ ചോദിച്ചു. ആ സമയം നേഹ അവിടേക്ക് വന്നു.
ദേവി : ഇവിടെ എന്തെങ്കിലും അമ്പലം ഉണ്ടോ, ഒന്ന് തൊഴാൻ.
നേഹ : അമ്മക്ക് നാടും അമ്പലവും ഇല്ലാതെ പറ്റുന്നില്ല എന്ന് തോനുന്നു.
അശ്വിൻ : അമ്പലം ഇവിടെ… കുഴപ്പം ഇല്ല നമുക്ക് ഫോണിൽ മാപ് ഇട്ട് പോവാം. പക്ഷെ എനിക്ക് ഓഫീസിൽ പോണം ഇപ്പോൾ വരാൻ വൈകിട്ട് ആവും.എടി നിനക്ക് എന്നാ അമ്മയുടെ കൂടെ പോവാമോ?
നേഹ : അയ്യോ ഞാനും കുറച്ചു കഴിഞ്ഞ് ഇറങ്ങാൻ നിക്കാ, ഇന്ന് കാണാൻ പറഞ്ഞിട്ടുണ്ട് സാർ.
അശ്വിൻ : എന്ന ഞാൻ ഒരു ടാക്സി വിളിച്ചു തരാം, എന്നിട്ട് നമുക്ക് ഒരുമിച്ചു പോവാം. അമ്പലത്തിൽ കയറിട്ടു എന്റെ ഓഫീസിലേക്ക് വാ, എന്റെ വർക്ക് ഒക്കെ കാണാം അമ്മക്ക്.
നേഹ : അഹ് അത് നല്ലൊരു ഓപ്ഷൻ ആണ്. അമ്മ മോന്റെ സെമിനാർ ഒക്കെ കാണാം. എന്നിട്ട് അവന്റെ കൂടെ വൈകിട്ട് വന്ന മതി. എന്നിട്ട് നമുക്ക് രാത്രി കറങ്ങാൻ പോവാം.
ദേവി : അഹ് ശെരി മോളെ.
അശ്വിൻ : എന്നാ വാ ഇറങ്ങാം.ബൈ ടി.
അവർ രണ്ടുപേരും പുറത്തേക്ക് ഇറങ്ങി. മാപ്പിൽ നോക്കി മഹാ മാരിയമ്മൻ അമ്പലത്തിലേക്ക് ഹോട്ടൽ ടാക്സിയിൽ അവർ യാത്ര ആയി. അമ്പലത്തിൽ എത്തി അവൾ മനസറിഞ്ഞു പ്രാത്ഥിച്ചു. പ്രാത്ഥിച്ചു കഴിഞ്ഞ് അവർ ഇറങ്ങി.
ദേവി : മോനെ ഞാൻ ഇനി നിന്റെ കൂടെ ഓഫീസിലേക്ക് വരണോ, എനിക്ക് ഒന്ന് കിടക്കാൻ തോനുന്നു.