ആശ്വിൻ : നി അപ്പോ എന്ത് തീരുമാനിച്ചു…?
നേഹ : ഇത് ഒരു വല്യ പ്രൊജക്റ്റ് ആണ്, ഇത് കഴിഞ്ഞാൽ എനിക്ക് ഒരു പ്രൊമോഷൻ ഞങ്ങളുടെ മാനേജർ ഗ്യാരണ്ടീ പറഞ്ഞിട്ടുണ്ട്. നല്ല ഒരു കറിയർ ടേൺ ആയിരിക്കും അശ്വിൻ.
അശ്വിൻ : എന്നാലും വേണ്ട നി പോയാൽ ഞാൻ ഇവിടെ ഒറ്റക്ക് ആവില്ലേ, അതും ഒരു മാസം.
നേഹ : അതൊക്കെ ശെരിയായിക്കോളും… എന്തായാലും ഇത് വിട്ട് കളഞ്ഞാൽ വലിയ മണ്ടത്തരം ആവും.
അശ്വിൻ : ഇനിയും ഇതുപോലെ കുറെ അവസരങ്ങൾ വരും, കാരണം യു ആർ ഹൈലി ടാലെന്റെഡ്, ബട്ട് ഇത് വേണ്ട ബേബി.
നേഹ : ഹ്മ്മ് എന്നാ ശെരി വേണ്ട, സാർ എന്നോട് തന്നെ പോണം എന്ന് പറഞ്ഞതാ, ഇനി ഇപ്പൊ… ”
അശ്വിൻ : നി എന്തെങ്കിലും പറഞ്ഞ് ഒഴിവാവ്, എനിക്ക് അഡിഷണൽ ലീവ് കുറച്ചു കിടക്കുന്നുണ്ട്, ഞാൻ ഒരു 1 month ലീവ് എടുക്കാം. നമുക്ക് എന്നിട്ട് ഒന്ന് കറങ്ങാൻ പോവാം, എന്താ…? ”
നേഹ : ഹ്മ്മ് ശെരി, ഞാൻ സാറിനെ വിളിച്ചു പറയട്ടെ.
അവൾ മുഖം ഒന്ന് കേറ്റി പിടിച്ച് ഫോൺ എടുത്ത് ബെഡിൽ നിന്ന് എഴുനേറ്റ് പുറത്തേക്ക് പോയി. പോവണ്ട എന്ന് പറഞ്ഞത് അവൾക്ക് ഇഷ്ടം ആയില്ല എന്ന് അവന് മനസിലായി. പക്ഷെ അവൻ അത് കാണിച്ചില്ല. എന്തായാലും ഒരു മാസം നന്നായി ഇന്ന് എൻജോയ് ചെയ്യണം. ഹണിമൂൺ കുറച്ചു ദിവസം മാത്രമേ കിട്ടിയുള്ളൂ. അശ്വിൻ ബെഡിൽ ഫോണിൽ നോക്കി കിടന്നു. കുറച്ചു കഴിഞ്ഞ് നേഹ റൂമിലേക്ക് വന്നു. അവളുടെ മുഖത്ത് ചെറിയ സന്തോഷം ഉണ്ട് ഇപ്പോൾ.
നേഹ : എടാ ഒരു ഹാപ്പി ന്യൂസ്, നി പറഞ്ഞ 1 വീക്ക് ട്രിപ്പ് നമുക്ക് തായ്‌ലൻഡിൽ ആക്കിയാലോ.?