ദേവീ പരിണാമം [Siddharth]

Posted by

അവൾ ബെഡിൽ ചിരിച്ചുകൊണ്ട് എഴുനേറ്റ് ബാത്റൂമിലേക്ക് കേറി. അശ്വിൻ എഴുനേറ്റ് ഡ്രസ്സ്‌ മാറാൻ തുടങ്ങി. കുറച്ചു കഴിഞ്ഞ് നേഹ ബാത്‌റൂമിൽ നിന്ന് വന്ന് ഡ്രസ്സ്‌ മാറി റെഡി ആവാൻ തുടങ്ങി. അവർ ബാഗ് എല്ലാം എടുത്ത് ഫ്ലാറ്റ് പൂട്ടി ഇറങ്ങി. ക്യാബിൽ കേറി നേരെ ബസ് സ്റ്റേഡിലേക്ക് വിട്ടു. അവിടെന്ന് ബാംഗ്ലൂർ തൃശ്ശൂർ വോൾവോയിൽ കേറി വീട്ടിലേക്ക് തിരിച്ചു.

വൈകിട്ട് ആയപ്പോഴേക്കും അവർ നാട്ടിൽ എത്തി. ദേവി അന്ന് മക്കൾ വരും എന്ന് വിളിച്ചു പറഞ്ഞത് പ്രകാരം ലീവ് ആയിരുന്നു. വീട്ടിൽ വന്ന് കേറിയ അവരെ കണ്ട് ദേവി ഓടി വന്ന് നേഹയെ കെട്ടിപിടിച്ചു.അവർ അകത്തേക്ക് കേറി.

ദേവി : ഇത് എന്താ മക്കളെ വല്യ ബാഗ് ഒക്കെ ആയിട്ട്?

അശ്വിൻ : അതോ ഒരു ട്രിപ്പ്‌ പോവാ തായ്‌ലൻഡിൽ..!

ദേവി : ആഹാ കൊള്ളാലോ നല്ല കാര്യം മോനെ.

അശ്വിൻ : ഞങ്ങൾ മാത്രം അല്ല പോവുന്നെ കൂടെ അമ്മയും വരണം.

ദേവി : ഞാനോ.. ഞാൻ ഒന്നും ഇല്ല മക്കളെ നിങ്ങൾ പോയിട്ട് വാ, ഞാൻ എന്തിനാ നിങ്ങളുടെ ഇടയിൽ.

അശ്വിൻ : അത് ഒന്നും പറഞ്ഞാൽ പറ്റില്ല, അമ്മ വരണം, ടിക്കറ്റ് ഒക്കെ ബുക്ക്‌ ചെയ്തണ്ട്. അമ്മ ഇല്ലേൽ ഞാനും പോവാന്നില്ല.

ദേവി : അച്ചു അത്…

നേഹ : വാ അമ്മേ നല്ല രസം ആയിരിക്കും, എന്റെ ഓഫീസിൽ നിന്ന് ഉള്ള ട്രിപ്പ്‌ ആണ്. എനിക്ക് അവിടെ ഒരു ഷൂട്ടിന്റെ വർക്ക്‌ ഉണ്ട്, അപ്പൊ ഞങൾ ഒരുമിച്ച് പോവാം എന്ന് കരുതി. കമ്പനി ചിലവിൽ ആണ് പോവുന്നെ. ഒരാഴ്ച ഉള്ളു.അമ്മ വന്നില്ലേൽ ഇവൻ വരില്ല, അപ്പൊ എനിക്കും പോവാൻ പറ്റില്ല. അതുകൊണ്ടാ വാ അമ്മേ.

Leave a Reply

Your email address will not be published. Required fields are marked *