റെഡി ആയി പെട്ടിയുമായി അവൾ പുറത്തേക്ക് വന്നു. ഗോൾഡൻ സാരിയിൽ തിളങ്ങുന്ന തന്റെ അമ്മയെ കണ്ട് അശ്വിൻ കണ്ണ് മിഴിച്ചു നിന്നു.
നേഹ : വൗ അമ്മേ യു ലുക്ക് അമേസിങ്.
അശ്വിൻ : അത് പിന്നെ എന്റെ അമ്മയല്ലേ…
അവർ മൂന്നുപേരും ഇന്ന് ചിരിച്ച ശേഷം ബാഗുമായി പുറത്തേക്ക് ഇറങ്ങി. അവരുടെ കാറിൽ തന്നെ അവർ എയർപോർട്ടിലേക്ക് വിട്ടു.
ദേവി : അല്ല മോളെ അപ്പൊ മോള് മാത്രം മോളുടെ ഓഫീസിൽ നിന്ന് ഉള്ളു?
നേഹ : അല്ല അമ്മേ ഞങ്ങളുടെ മാനേജർ സാറും കൂടെ ഉണ്ട്. സാർ നാളെ വരും.
ദേവി : അഹ് ശെരി.
അവർ എയർപോർട്ടിൽ എത്തി. കാർ പാർക്കിങ്ങിൽ ഇട്ട് എയർപോർട്ടിൽ കേറി. എന്നിട്ട് ചെക്കിൻ ചെയ്ത് ഫ്ലൈറ്റിൽ കേറാൻ നടന്നു. ദേവിയുടെ ആദ്യ വിമാനയാത്ര. അവൾ വല്ലാതെ ത്രില്ല് അടിച്ചു നടന്നു. ഫ്ലൈറ്റിൽ കേറി അവർ തായ്‌ലൻഡിലേക്ക് പറന്നു.ഡൽഹിയിലെ രണ്ട് മണിക്കൂർ ലയോവെറും കഴിഞ്ഞ് 8 മണിക്കൂർത്തെ യാത്രക്ക് ശേഷം അവർ തായ്‌ലൻഡിലെ ബാങ്കോക്കിൽ ലാൻഡ് ചെയ്തു.
എയർപോർട്ടിന്റെ പുറത്ത് ഇറങ്ങി അവർ ഒരു ടാക്സി വിളിച്ച് നേഹയുടെ കമ്പനി ബുക്ക് ചെയത ഹോട്ടലിലേക്ക് വിട്ടു. അവിടെ അപ്പൊ സമയം രാത്രി 9 കഴിഞ്ഞിരുന്നു. കാറിൽ ഇരുന്ന് പുറത്തെ കാഴ്ചകൾ അവൾ ആസ്വദിച്ചു.വലിയ കെട്ടിടങ്ങളും പെരുന്നാളിന് പള്ളി അലങ്കരിച്ച പോലെ ഉള്ള ലൈറ്റ്സും അവളുടെ കണ്ണിന് കുളിർ ഏകി.
അവർ ഹോട്ടലിൽ എത്തി. വലിയ ഒരു സ്റ്റാർ ഹോട്ടൽ ആയിരുന്നു അത്. റീസെപ്ഷനിൽ ചെന്ന് കീ വാങ്ങി ലിഫിറ്റിൽ മുകളിലേക്ക് കേറി. പന്ത്രാണ്ടം നിലയിൽ ആണ് അവരുടെ റൂമുകൾ. രണ്ട് റൂം ആയിരുന്നു ബുക്ക് ചെയ്തിരുന്നത്. മുകളിൽ എത്തി ഒരു കീ ദേവിയുടെ കൈയിൽ അശ്വിൻ കൊടുത്തു.