സിദ്ധു: പറ ഡീ… സ്പീക്കർ ൽ ആണ്.
നിമ്മി: ആരാ ഡ്രൈവ് ചെയ്യുന്നത്?
സിദ്ധു: ഞാൻ ആണ്, അതല്ലേ സ്പീക്കർ ൽ ഇട്ടത്.
നിമ്മി: ഹ്മ്മ്… അലൻ… വേണ്ടാത്ത പണിക്കൊന്നും ഇന്ന് പോവേണ്ട. നീ റസ്റ്റ് എടുക്ക്.
അലൻ: ശരി ശരിക്കും മുതലാളി.
നിമ്മി: അങ്ങനെ ചെയ്‌താൽ നിനക്ക് കൊള്ളാം.
അലൻ: ഹാ നിമ്മീ…
നിമ്മി: ഡാ.. മീര പിന്നെ വിളിച്ചോ? അവൾ എന്താ വിളിക്കാത്തത്? നീ ഒന്ന് വിളിച്ചു നോക്ക് കെട്ടോ.
അലൻ: അത് ഞാൻ മാനേജ് ചെയ്തോളാം. ഡോണ്ട് വറി. നീ പറഞ്ഞത് പോലെ എനിക്കും സിദ്ധു നും നിന്നെ കിട്ടി എന്നും, നിനക്ക് ഞങ്ങളെ രണ്ടു പേരെയും കിട്ടി എന്നും ഓർത്തു അസൂയ ഉണ്ടാവും. അത്രേ ഉള്ളു. അത് ഞാൻ നോക്കിക്കൊള്ളാം.
നിമ്മി: ശരി… സിദ്ധു ശരി ഡാ…
സിദ്ധു: ഓക്കേ.
കാൾ വച്ചിട്ട് അലൻ “എനിക്കിട്ട് നല്ലതു തന്നെങ്കിലും അവൾക്ക് കരുതൽ ഉണ്ട് അല്ലെ”
സിദ്ധു: നിമ്മി അങ്ങനെ ആണ്.
അലൻ: അവൾ എന്താ ഡാ ഡിവോഴ്സ് ആകുവാണോ?
സിദ്ധു: ഹ്മ്മ്…
അലൻ: ആരാ ഫയൽ ചെയ്തത്?
സിദ്ധു: നിമ്മി തന്നെ. ഞാൻ കുറെ പറഞ്ഞു നോക്കി. പക്ഷെ അവൾ ഡിസൈഡ് ചെയ്തു അത്. പിന്നെ ഡേവിഡ് നു ഭയങ്കര സംശയം ആണ്. അത് എന്നെ അല്ല കെട്ടോ. അത് നേരത്തെ തന്നെ അങ്ങനെയാ. എൻ്റെ കാര്യം ഒന്നും അറിയില്ല ഡേവിഡ് നു. പിന്നെ എന്തോ അവൾക്ക് ഒട്ടും അവനെ അഡ്ജസ്റ്റ് ആവുന്നില്ല എന്ന് തോന്നുന്നു. അവളുടെ ‘അമ്മ ആയിട്ട് ആലോചിച്ച എടുത്ത ഡിസിഷൻ ആണ്.
അലൻ: മ്യൂച്ചൽ ആണോ?
സിദ്ധു: അല്ല നിമ്മി ആണ് ഫയൽ ചെയ്തത്. മ്യൂച്ചൽ ആണെങ്കിൽ സ്പീഡ് ആവും. മ്യൂച്ചൽ നു വേണ്ടി അവൾ ശ്രമിക്കുന്നുണ്ട്.