“വല്ലാത്ത തിരക്ക് ആണല്ലോടാ”
സിദ്ധു: ഹാ ഡീ… ഓരോരോ കാര്യങ്ങൾ ഇല്ലേ…
ശില്പ യുടെ കെട്ടിപ്പിടുത്തം കുറച്ചൊന്നും അല്ല, ജോ യെ അസ്വസ്ഥ ആക്കിയത്. അവളുടെ മുഖം കറുത്തു.
ജോ: ഇന്നും ഒത്തു തീർപ്പിനു വല്ലതും പോയത് ആണോ?
സിദ്ധു: എന്താ മുഖത്തു ഒരു പ്രസാദം ഇല്ലാത്തത്?
ശില്പ: അത് നീ അവളുടെ ഫോൺ എടുക്കാഞ്ഞിട്ടാ.
ജോ: ശില്പ വിളിച്ചാൽ എടുക്കുവല്ലോ.
ശില്പ: ഡാ, I will kill this fucker, ഞാൻ വിളിച്ചിട്ടും അവൻ എടുത്തോടി?
സിദ്ധു: എൻ്റെ ജോ നീ ഇങ്ങനെ ഒക്കെ ചിന്തിക്കാതെ ജോ.
ജോ: എന്നിട്ട് ശില്പ നെ തിരിച്ചു വിളിച്ചു, എന്നെ വിളിച്ചില്ലല്ലോ.
ശില്പ: ഹാ… ഇത് ആണ്. ഞാൻ മാത്രം അനുഭവിച്ചാൽ പോരല്ലോ. നീയും കുറെ അനുഭവിച്ചോ സിദ്ധു….
ജോ: നീ എന്താ ഡീ, അനുഭവിക്കുന്നത് എന്നെ കൊണ്ട്. നീ കൂടുതൽ അനുഭവിക്കേണ്ട, ഞാൻ പോകുവാ.
ശില്പ: ഡീ, fuck you ass hole, ഇരിക്കെടീ അവിടെ… സിദ്ധു… ഞാൻ ഇവളെ കൊല്ലും ഇന്ന്.
സിദ്ധു: എന്താ ജോ? നിങ്ങൾ രണ്ടും വിളിച്ചത് കൊണ്ടല്ലേ ഞാൻ ഇങ്ങോട്ട് വന്നത്. തിരക്കിൽ ഇരിക്കുന്ന സമയത്തു ചിലപ്പോൾ ഫോൺ എടുക്കാൻ പറ്റി എന്ന് വരില്ല
ജോ: സിദ്ധു നു ശില്പ ആണ് priority ഞാൻ അല്ല.
ശില്പ: സിദ്ധു നീ എങ്ങനെ ആണെന്നാ handle ചെയ്യൂ. എനിക്ക് വയ്യ.
ജോ: ass hole… നിനക്കു ഇപ്പൊ ഞാൻ ബുദ്ധിമുട്ട് ആണ് അല്ലെടീ തെണ്ടീ?
ജോ യുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. ശില്പ നിന്നു ചിരിച്ചു… ശില്പ യുടെ ചിരി ജോ യെ കൂടുതൽ കൂടുതൽ സങ്കടത്തിലേക്ക് തള്ളി വിട്ടു.
ഇത് സാധാരണ നടക്കുന്ന കാര്യങ്ങൾ ആണല്ലോ, നമ്മുടെ ഫ്രണ്ട്‌സ് എപ്പോളും നമ്മൾക്ക് എന്തെങ്കിലും പറ്റിയാൽ ചുറ്റും നിന്നു ചിരിക്കും, അത് കാണുമ്പോ നമുക്ക് വിഷമം കൂടും. പക്ഷെ അവർ തന്നെ ആവും നമ്മുടെ കൂടെ നിൽക്കുന്നതും. എന്നാലും അവരുടെ ചിരി കാണുമ്പോ സങ്കടം കൂടും, കണ്ണ് നിറയും, പക്ഷെ മനസിന് സങ്കടം ഉണ്ടാവാറില്ല അല്ലെ.