. അതിനിടയിൽ ഇവർ തമ്മിൽ ചില പൊരുത്തകേടുകൾ എല്ലാം ഉടൽ എടുത്തിരുന്നു… ഡേവിഡിന്റെ അനിയൻ
ഷിന്റോ ലീനയെ ആദ്യം മുതലേ ശത്രു ആയി തന്നെയാണ് കണ്ടിരുന്നത് അവരുടെ വിവാഹം പോലും ഷിന്റോ ശക്തമായി എതിർത്തിരുന്നു… ഡേവിഡിന്റെയും ലീനയുടെയും ഇടയിൽ ഉണ്ടായ ചെറിയ സൗന്ദര്യപിണക്കങ്ങൾ. ഊതി വീർപ്പിച്ചു വഷളാക്കിയത് ഷിന്റോയാണ്…. അങ്ങനെ 2 കൊല്ലത്തെ പരിശ്രമതിനോടുവിൽ ഷിന്റോ അതിൽ വിജയം കണ്ടു… ഡേവിഡ് ലീനയെ ഒഴിവാക്കാൻ തീരുമാനിച്ചു…. ലീനയുടെ വിശ്വസ്ഥൻമാർ വഴി ലീനയും ഇക്കാര്യം അറിഞ്ഞു…. ഡേവിഡ് ഇപ്പോൾ അവളെ ഉപേക്ഷിച്ചാൽ ലീന വീണ്ടും പഴയ ചേരിയിലേക്ക് മടങ്ങേണ്ടി വരുമെന്ന് ഭയപ്പെട്ടു… അവൾ വിക്ടറും ഡാനിയലും ആയി ചേർന്ന് കൊണ്ടു വീണ്ടും ഒരു പദ്ധതി ഉണ്ടാക്കി….
അന്നൊരു രാത്രി മഴ ദിവസമായിരുന്നു… ഇടിവെട്ടും മഴയും മത്സരിച്ചുകൊണ്ട് ഭൂമിയിലേക്ക് പെയ്തിറങ്ങി… ഡേവിഡ് ലീനയുമായി അവരുടെ മുറിയിൽ ഇരുന്നു ഡിവോഴ്‌സിനെ പറ്റി സംസാരിക്കുകയാണ്…
ഡേവിഡ് : നമ്മൾ തമ്മിൽ ഇനി മുന്നോട്ട് പോവില്ല ലീന.. നിനക്ക് എന്നെക്കാൾ താല്പര്യം എന്റെ ബിസിനസിലും പണത്തിലുമാണ്.. എന്നും നിനക്ക് അങ്ങനെ തന്നെയായിരുന്നു… എല്ലാം ഞാൻ ക്ഷമിച്ചു… പക്ഷെ ഇപ്പോൾ നിനക്ക് എല്ലാം ഒറ്റക്ക് വേണം എന്ന ചിന്തയാണ്… ഇനി മതി നാളെ രാവിലെ ഇവിടെ നിന്നിറങ്ങിക്കോളണം… നിയമപരമായി ഒരു ഡിവോഴ്സ് വേണം.. ഇല്ലെങ്കിൽ നാളെ നീ എന്റെ സ്വത്ത് കിട്ടാനായി വീണ്ടും കൊടി കുത്തി വരും റിസ്ക് എടുക്കാൻ പറ്റില്ല….