ലീന ചിരിച്ചു കൊണ്ട് ഇത്രയും പറഞ്ഞു.. ടേബിളിൽ ആപ്പിൾ മുറിക്കാൻ വച്ചിരുന്ന കത്തിയും കൊണ്ട് ഡേവിഡിന്റെ അടുത്തേക്ക് നടന്നു.. ഡേവിഡ് അനങ്ങാൻ സാധിക്കാതെ ബെഡിൽ തന്നെ കിടന്നു. അവന്റെ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി
ലീന അവന്റെ അടുത്ത് ചെന്നു അവന്റെ മേലേക്ക് കേറിയിരുന്നു..
നീ എന്റെ കൂടെ നിൽക്കണമായിരുന്നു ഡേവിഡ്… Bad ലക്ക്… Anyway see u in hell……..
ഇത്രയും പറഞ്ഞു കൊണ്ടു ഡേവിഡിന്റെ കഴുത്തിലേക്ക് അവൾ ആ കത്തി കുത്തിയിറക്കി….. ഒന്ന് പിടയാൻ പോലും സാധിക്കാതെ ഡേവിഡ് ചോര വാർന്നു മരണത്തിലേക്ക് നടന്നടുത്തു…
ഈ സമയം മുഴുവൻ വിക്ടറും ഡാനിയലും ചേർന്ന് ഷിന്റോയെയും അവരുടെ മെയിൻ അനുഭവികളെയും കൂട്ടത്തോടെ കൊന്ന് തള്ളിയിരുന്നു….
ചോര വാർന്ന കത്തിയുമായി മേല് മുഴുവൻ ചോരയും പടർന്നു റൂം തുറന്നു പുറത്തേക്ക് വന്ന സ്റ്റെല്ലയെ കാത്തിരുന്നത്.. ഡേവിഡിന്റെ സിംഹാസനം ആയിരുന്നു…. കണ്ണടച്ച് തുറക്കും മുൻപായിരുന്നു.. പിന്നീട് ലീനയുടെ വളർച്ച…ഡേവിഡിന്റെ എല്ലാ ബന്ധങ്ങളും അവൾ ശരിക്കും ഉപയോഗിച്ചു.. എതിർത്തവരെ ഇല്ലായ്മ ചെയ്തും കൂടുതൽ illegal ബിസിനസ് ചെയ്തും അവൾ വല്ലാതെ വളർന്നു….
====================================2024—————————————————————
ഡാനിയലിന്റെ ഫോണിലേക്ക് അവരുടെ ചാരന്റെ മെസ്സേജ് ടെക്സ്റ്റ് ആയി വന്നു.
“They are on the way”
ഡാനിയൽ ചിരിച്ചു കൊണ്ട് വീൽ ചെയർ പതിയെ തള്ളി കൊണ്ട് സോഫയിൽ മലർന്നു കിടക്കുന്ന ലീനയുടെ അടുത്തേക്കെത്തി….