Fuck……..ന്യൂസ് കണ്ടുകൊണ്ടിരുന്ന ടീവിയിലേക്ക് ഡെസ്കിൽ ഇരുന്ന മദ്യക്കുപ്പി വലിച്ചെറിഞ്ഞു കൊണ്ടു… അവൾ സോഫയിൽ നിന്നും ചാടി എഴുനേറ്റു……
അന്നേ ആ നായിന്റെ മോളെ കൊന്ന് തള്ളിയാൽ മതിയായിരുന്നു…. എല്ലാം നശിപ്പിച്ചു…. ആ മൈരത്തി…..
അവൾ റൂമിലെ ഓരോ സാധനങ്ങളും അടിച്ചു പൊട്ടിച്ചു..ലീന ലിവിങ് റൂമിൽ നിന്നു കൊണ്ട് അലറി….
വിക്ടർ ഒച്ച കേട്ട് കൊണ്ടു റൂമിലേക്ക് ഓടി വന്നു….
ലീന…. Stop it… ദേഷ്യം കാണിക്കാനുള്ള സമയമല്ലിത്…..
ലീനയുടെ കൈയിൽ കയറി പിടിച്ചു കൊണ്ടു വിക്ടർ തുടർന്നു
നമ്മുടെ എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്തു.. നമ്മുടെ പാർട്ണർസ് എല്ലാം നമ്മളെ കൈ വിട്ട അവസ്ഥയാണ്… ഇനി ഇന്ത്യയിൽ നിൽക്കുന്നത് സേഫ് അല്ല… ആദ്യം രക്ഷപെടാനുള്ള വഴി നോക്കാം…
ലീന വിക്ടോറിന്റെ കൈയിൽ നിന്നു അവളുടെ കൈകളെ സ്വതന്ത്രമാക്കി…
നീ മിണ്ടരുത്… നിന്റെ ഒരൊറ്റ തെറ്റ് കാരണമാണ്.. ഇതെല്ലാം സംഭവിച്ചത്…
അവളെ അത്രയും ഒതുക്കത്തിനു അന്ന് കൈയിൽ കിട്ടിയിട്ടും നീ മിസ്സ് ആക്കി… ഇന്ന് അത് കാരണം ഞാൻ ഇത്ര നാൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സാമ്രാജ്യം എല്ലാം അവൾ നശിപ്പിച്ചു…
വല്ലാത്തൊരു ഭ്രാന്ത് പിടിച്ച അവസ്ഥയിൽ ആയിരുന്നു ലീന…
അവളെ കൊല്ലാതെ ഞാൻ ഇവിടെ നിന്നു നാട് വിട്ട് അങ്ങ് ഏഴാം കടലിന്റെ നടുക്ക് പോയി ഒളിച്ചാലും അവളെന്നെ തേടി വരും… പോരാത്തതിന് ചെകുത്താന് കാലൻ കൂട്ടിനെന്ന പോലെ അവൾക്ക് കൂട്ടായി ആ ജോണും… ആ രണ്ടിനെയും ഇല്ലാതാക്കാതെ… ആരും എങ്ങോട്ടും പോകുന്നില്ല… അങ്ങനെ എല്ലാം ഉപേക്ഷിച്ചു ഒളിച്ചോടാൻ.. ഈ ലീന ഒന്നുടെ ജനിച്ചു മരിക്കണം….. കടന്നു പോ… ഇവിടെ നിന്നു…..