ടേബിളിൽ ഇരുന്ന അവസാന ഗ്ലാസും കൂടെ വിക്ടോറിന്റെ നേരെ എറിഞ്ഞു.. ലീന അവളുടെ കലി തീർത്തു….
വിക്ടർ…. ഒന്നും മിണ്ടാതെ.. റൂമിൽ നിന്നും പുറത്തേക്കിറങ്ങി….ലീന മനസ്സിൽ ഒന്ന് വിചാരിച്ചാൽ പിന്നെ അത് നടത്തിയെടുക്കാതെ അടങ്ങില്ലയെന്നു വിക്ടോറിനും അറിയാമായിരുന്നു
വിക്ടർ നേരെ നടന്നു മുകളിലെ നിലയിലെ മറ്റൊരു റൂമിലേക്ക് കയറി… അവിടെ.. ജനാല തുറന്നു… പുറത്തേക്ക് നോക്കി ഒരു വൃദ്ധൻ വീൽ ചെയറിൽ ഇരിക്കുണ്ടായിരുന്നു…
ഡാനിയേൽ വിക്ടർ…..
വിക്ടോറിന്റെ സ്വന്തം അച്ഛൻ…. അയാളാണ്….. ലീനയെ സംരക്ഷിച്ചു പോന്നിരുന്നത്.. അവളുടെ ഗോഡ് ഫാദർ…
പപ്പാ……. ലീന ആകെ ഭ്രാന്തെടുത്തു നിൽക്കുകയാണ്… ഇത് പ്രതികാരത്തിനുള്ള സമയമല്ല… നമുക്ക് രക്ഷപെടാനുള്ള ചാൻസ് ആണ്… Lets go pappa…. അവരോടൊന്നു പറ.. പപ്പ പറഞ്ഞാലേ അവളുടെ തലയിൽ കയറുള്ളു…..
വിക്ടോറിന്റെ ഡയലോഗ് കേട്ട് ഡാനിയേൽ വീൽ ചെയറിൽ ഇരുന്നു കുലുങ്ങി ചിരിക്കുകയാണ് ചെയ്തത്..
നിനക്ക് രക്ഷപെടണമെങ്കിൽ പോയി അതിനുള്ള വഴി നോക്കെടാ പേടിതൂറി ചെക്കാ…അവളുടെ കാര്യം അവൾ നോക്കിക്കോളും… നീ ഇത്ര നാൾ അനുഭവിച്ച സുഖങ്ങൾ ഒന്നും നീയോ ഞാനോ.. വെട്ടി പിടിച്ചതല്ല… അവൾ ജീവനും മാനവും പണയം വച്ച് നേടി തന്നതാ… അതിട്ടു കൊണ്ടു അവൾ എങ്ങോട്ടും വരില്ല…. അവൾക്ക് നഷ്ടപെട്ടതൊക്കെ അവൾ തിരിച്ചു പിടിക്കും.. നീ നോക്കിക്കോ… അവളുടെ ചേച്ചിക്കൊ കൂടെയുള്ള ആ ആയുധ കച്ചവടക്കാരനോ തല കുത്തി നോക്കിയാലും എന്റെ ലീനമോൾ തോൽക്കില്ല…. അതാ….. ഇനം…..