അത്രയും പറഞ്ഞു കൊണ്ട് അയ്യാൾ വീണ്ടും… പുറത്തേക്ക് നോക്കി പൂർണ ചന്ദ്രന്റെ ഭംഗി ആസ്വദിക്കാൻ തുടങ്ങി… ഒപ്പം പഴയ കുറെ ഓർമകളും
2012===============================ഡാനിയേൽ ബാറിൽ നിന്നു 4 കാലിൽ ഇറങ്ങി വരുന്ന സമയം… ഏകദേശം രാത്രി 10 മണി കഴിഞ്ഞിരുന്നു… നടന്നു പോകുന്ന വഴി റോഡിന്റെ അരികിൽ അഴുക്ക് ചാലിൽ കിടന്നു അടികൊണ്ടു ബോധം നശിച്ചു ഒരു പരുവമായി കിടക്കുന്ന. ഒരു പെൺകുട്ടിയെ കാണുന്നു… അന്ന് ആ പെൺകുട്ടിക്ക് വെറും 22 വയസ്സ് മാത്രമായിരുന്നു പ്രായം… ഡാനിയൽ അവളെ പൊക്കി എടുത്ത് സ്വന്തം വീട്ടിൽ കൊണ്ടു പോയി.. ശുശ്രുഷിച്ചു..രണ്ടാം ദിവസമാണ് ലീന കണ്ണ് തുറക്കുന്നത്. കണ്ണ് തുറന്ന ലീന കാണുന്നത് ഡാനിയലിനെയും അയ്യാളുടെ 18 വയസ്സ് മാത്രമുള്ള മകനെയുമാണ്…. അവൾ പേടിച്ചു വിറച്ചു… പക്ഷെ തിരിഞ്ഞോടാൻ നോക്കിയില്ല… സ്റ്റിച് വെട്ടാൻ വച്ചിരുന്ന കത്രികയ്യെടുത്തു അവൾ ഡാനിയലിനു നേരെ പിടിച്ചു….
അടുത്തേക്ക് വന്നാൽ കൊല്ലും ഞാൻ… ഇനി എന്റെ അനുവാദമില്ലാതെ ഒരുത്തനും എന്നെ തൊടില്ല….ലീന അല്പം പോലും പകച്ചു നിൽക്കാതെ അവരോടായി പറഞ്ഞു…
വല്ലാത്തൊരു ധൈര്യവും ആത്മവിശ്വാസവും ഡാനിയൽ ആ 22 കാരിയിൽ കണ്ടു…. അയ്യാൾ പതിയെ അവളുടെ അടുത്തേക്ക് നടന്നു…
മോളെ relax… ഞങ്ങൾ മോളെ ഒന്നും ചെയ്യില്ല… വയ്യാതെ കിടന്ന മോളെ ഇവിടെ എത്തിച്ചത് ഞാനാണ്… മോളെ ആരും ഒന്നും ചെയ്യില്ല…. Trust me….
ലീനക്ക് ഡാനിയലിനെ പെട്ടന്ന് തന്നെ വിശ്വാസമായി… അവർ തമ്മിൽ വല്ലാത്തൊരു ആത്മ ബന്ധം ഉള്ള പോലെ അവൾക്ക് തോന്നി.. അവൾ കത്രിക നിലത്തിട്ടു… ഡാനിയേൽ കെട്ടി പിടിച്ചു അവളെ സമാധാനിപ്പിച്ചു….