ഒരു IPS കാരിയുടെ കേസ് ഡയറി 4 [Eren Yeager]

Posted by

 

നാലഞ്ചു ദിവസം കടന്നു പോയി… ലീന അവളുടെ ഡീറ്റെയിൽസ് എല്ലാം ഡാനിയൽ ആയി ഷെയർ ചെയ്തു… Lover ആയി ഒളിച്ചോടിയതും.. അവൻ ആവശ്യം കഴിഞ്ഞപ്പോൾ മറ്റുള്ളവർക്ക് കൊടുത്തതും അവസാനം അവളുടെ കൈയിലെ കാശ് തീർന്നപ്പോൾ ഒഴിവാക്കാനായി അവളെ തല്ലി അവശയാക്കി ഓടയിൽ കൊണ്ടിട്ടതും എല്ലാം അവൾ പറഞ്ഞു

 

ലീന എപ്പോളും സ്വന്തം സുഖലോലുപതയിൽ വിശ്വസിച്ചിരുന്ന പെൺകുട്ടിയായിരുന്നു… Luxuary ജീവിതവും… എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യവും അവൾ എന്നും സ്വപ്നം കണ്ടിരുന്നു… അത് കൊണ്ട് തന്നെ… തിരിച്ചു പിടിവാശികാരിയും കർക്കശകാരിയും ആയ മാസ ശമ്പളത്തിന് മാത്രം ഒതുങ്ങി ജീവിക്കുന്ന സ്റ്റെല്ലയുടെ അടുത്തേക്ക് തിരിച്ചു പോവാൻ ഡാനിയൽ നിർബന്ധം പിടിച്ചിട്ടും ലീന വിസമ്മതിച്ചു….. അവസാനം ലീനയുടെ വാശിക്ക് മുൻപിൽ കീഴടങ്ങി ഡാനിയൽ അവളെ അവർക്കൊപ്പം നിർത്തി…

ചില്ലറ മോഷണങ്ങൾ ഒക്കെയായി മുന്നോട്ടു പോയിരുന്ന ലീനക്ക് കൂടുതൽ പണം വേണമെന്ന ചിന്ത ഉടലെടുക്കാൻ തുടങ്ങി… അങ്ങനെ ഡാനിയലും വിക്ടറും ലീനയും കൂടെ ഒരു വലിയ തട്ടിപ്പ് പ്ലാൻ ചെയ്തു…. അന്ന് സിറ്റി ഭരിച്ചിരുന്ന ഡോൺ ഡേവിഡിന്റെ പണമായിരുന്നു അവരുടെ ലക്ഷ്യം…

ലീനയുടെ പ്ലാനിങ് കൃത്യമായി വർക്ക്‌ ഔട്ട്‌ ആയി… ഡേവിഡിൽ നിന്നും 2 കോടി രൂപയോളം അവർ അടിച്ചു മാറ്റി…. പിന്നീട് ആഘോഷത്തിന്റെ ദിനങ്ങൾ ആയിരുന്നു… പക്ഷെ അതിനു വലിയ ആയുസ്സ് ഉണ്ടായിരുന്നില്ല… ലീന പറഞ്ഞത് കേൾക്കാതെ വിക്ടർ കാണിച്ച ഒരു മണ്ടത്തരം ഡേവിഡിനെ അവരുടെ അടുത്തേക്കെത്തിച്ചു…. ആദ്യം ഡേവിഡിന്റെ ഗാങ് പൊക്കിയത്.. വിക്ടറിനെ ആയിരുന്നു… പിന്നാലെ ഡാനിയലിനെയും… 2 പേരെയും അവർ ഇഞ്ച ചതക്കും പോലെ ചതച്ചു…. 3 ദിവസത്തെ തിരചിലിനു ശേഷം അവർ ലീനയെ കൂടെ പിടികൂടി…

Leave a Reply

Your email address will not be published. Required fields are marked *