അമ്മ സുനിത..എല്ലാ സുഖങ്ങളും ഉണ്ട്.. പ്രഷർ,ഷുഗർ.ഈയിടെ ആയി ശ്വാസം മുട്ടലും കൂടുതൽ ആണ്…എല്ലാവരെയും നോക്കുന്നത് അശ്വതി ആണ്…
അനിയത്തി മീര…അവളുടെ വിവാഹം കഴിഞ്ഞിട്ട് 4 മാസം ആയിട്ട് ഉള്ളൂ..കുറച്ചു അധികം ലോൺ എടുത്ത് ആണ് അശ്വതി വിവാഹം കഴിപ്പിച്ചത്..ഭർത്താവ് അനിൽ ദുബായിൽ ഇലക്ട്രീഷ്യൻ ആണ്..വിവാഹം കഴിഞ്ഞ് ഒരു മാസം ലീവ് കഴിഞ്ഞ് പോയത് ആണ് ..അത് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ അനിലിൻ്റെ വീട്ടിൽ വെച്ച് മീര ഒന്നു വീണു..പിന്നെ നടു വേദന കൂടി കൂടി വന്നു..
പിന്നെ ആണ് പല പല ടെസ്റ്റ് ചെയ്തും അത് ക്യാൻസർ 3rd സ്റ്റേജ് ആണ് എന്ന് മനസ്സിൽ ആയത്…വീണത് കൊണ്ട് ഉള്ളത് ആണ് വേദന എന്നാ ആദ്യം തോന്നിയത്..പക്ഷെ അത് ക്യാൻസർ കാരണം ആയിരുന്നു .
അറിഞ്ഞപ്പോൾ വളരെ വൈകി..അശ്വതി പക്ഷെ ഇത് അനിലും ആയിട്ട് മാത്രമേ പറഞ്ഞിട്ട് ഉള്ളു..ക്യാൻസർ തുടക്കം ആണ് എന്ന് മാത്രം അനിലും അശ്വതിയും അവളെ അറിയിച്ചിട്ട് ഉള്ളൂ..എത്ര കാലം അവള് ഉണ്ടാകും എന്ന് ആർക്കും അറിയില്ല..അത് കൊണ്ട് ആണ് അവിടെ ഉള്ള ജോലി നിർത്തി നാട്ടിലേക്ക് അനിൽ ഇന്ന് വരുന്നത്..മീര യേ കാണാൻ ഇരു നിറം ആണ് .മെലിഞ്ഞു ശരീരം..പ്രായം 25 ആകുന്നു..
അനിലും ഇരു നിറം ആണ്..കാണാൻ പാകത്തിന് തടി ഒക്കെ ഉണ്ട്..പ്രായം 28.വീട്ടിൽ അയാളുടെ ചേട്ടനും അമ്മയും ഭാര്യയും മക്കളും ഒക്കെ ആണ്..അവരും ആയി അത്ര നല്ല അടുപ്പത്തിൽ അല്ല..അത് കൊണ്ട് സ്വത്ത് ഒക്കെ വിറ്റ് അത് എല്ലാം ബാങ്കിൽ ഇട്ട് അനിൽ നേരെ വരുന്നത് മീരയുടെ വീട്ടിലേക്ക് ആണ്..അവിടെ അയാൾക്ക് വലിയ സ്ഥാനം ആണ് ഉള്ളത്..