എന്താ എന്ന് പറ
പ്രോമിസ് ചെയ്യ്
ശെരി പ്രോമിസ്..
ഞാൻ മരിച്ചാൽ എൻ്റെ അനിൽ ഏട്ടനെ ചേച്ചി വിവാഹം കഴിക്കണം .എനിക്ക് സന്തോഷമേ ഉള്ളൂ..ചേച്ചിയെ പൊന്നു പോലെ നോക്കും
നീ എന്താ പറയുന്നത്….ഒരു ബോധം ഇല്ലാതെ .
ചേച്ചി..ഞാൻ എല്ലാം ആലോചിച്ചു ആണ് പറയുന്നത്..ഞാൻ അധികം ഒന്നും പോകില്ല ചേച്ചി..എനിക്ക് ഉറപ്പാണ്..ഞാൻ അധികം വൈകാതെ .മരിക്കും .അമ്മക്കും ചേച്ചിക്കും അനിൽ ഏട്ടൻ ഉണ്ടാവും .ചേച്ചി എനിക്ക് വേണ്ടി ഇത് ചെയ്തെ പറ്റു .വേറെ ഒന്നും പറയണ്ട…
അപ്പോഴേക്കും അനിലും അമ്മയും വന്നു…
അശ്വതി യുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി ..അത് മീരയും കണ്ടു..
മീര വേഗം വിഷയം മാറ്റി..
മുറിയിൽ പോയി അവൾക്ക് ദേഹം മുഴുവൻ തുടച്ചു കൊടുത്തു.. അപ്പോഴും അശ്വതിയുടെ കണ്ണുകൾ കലങ്ങിയിരുന്നു..
ചേച്ചി..എല്ലാം നല്ലതിന് ആണ്..അങ്ങനെ കണ്ടാൽ മതി..ചേച്ചി വിഷമിച്ചാൽ ഞാനും തളർന്നു പോകും..ചേച്ചി ജീവിതം എൻജോയ് ചെയ്യ്..ഞാനും അമ്മയും ഒക്കെ ഒരു തടസ്സം ആകരുത് ..ഞങ്ങൾക്ക് വേണ്ടി ഈ ജീവിതം കളയരുത്..കേട്ടോ.
ഹും..കഴിക്കാൻ എടുക്കട്ടെ നിനക്ക്..
ഹാ..
മീരയ്ക്ക് കഴിക്കാൻ കൊടുത്തു ..അമ്മയും അനിലും അശ്വതിയും കൂടി പിന്നെ ഇരുന്നു കഴിച്ചു..അമ്മ കിടക്കാൻ ഉള്ള പരിപാടി യില് ആണ്..പുറത്ത് നല്ല മഴയും..
മോളെ കഴിഞ്ഞില്ലേ..
കഴിഞ്ഞു അമ്മാ..മരുന്ന് ഒക്കെ കഴിച്ചോ..
കഴിച്ചു മോളെ..എത്ര നാൾ ഇതൊക്കെ കഴിക്കും..വയ്യ ഒട്ടും..ഓരോ ദിവസം കഴിയുമ്പോഴും പേടിയാ..ശ്വാസം ഒക്കെ എടുക്കുമ്പോൾ തന്നെ എന്തോ പോലെ..നിന്നെ ആലോചിക്കുമ്പോൾ ആണ് അമ്മക്ക് പേടി…