അനിൽ അവളെ പൊക്കി പറഞ്ഞത് അവൾക്ക് ശെരിക്കും പറ്റിയിട്ടുണ്ട്..അങ്ങനെ ആരും പറയാറില്ല..ആരും ആയി അങ്ങനെ അടുപ്പവും ഇല്ല..ടീച്ചേഴ്സ് ഒക്കെ പറയും എന്ന് അല്ലാതെ .ഒരു ആൺ സജീവനു ശേഷം ആണ് ഇങ്ങനെ പറയുന്നത്..
അനിൽ നേരെ പോയത് മീരയുടെ മുറിയിലേക്ക് ആണ് .അവൾക്ക് സന്തോഷം കൊണ്ട് കരച്ചിൽ ഒക്കെ ആയി .അവളുടെ കിടപ്പ് കണ്ടിട്ട് അനിൽ ആകെ തകർന്നു പോയി..അവളുടെ അടുത്ത് പോയപ്പോൾ അനിൽ നും പിടിച്ചു നിൽക്കാൻ ആയില്ലേ .അയാളുടെ കണ്ണുകളും നിറഞ്ഞു ഒഴുകി..
മോൻ വന്നോ..
അമ്മേ..വന്നു..
എന്താ മീരെ..അവനെ കൂടെ വിഷമിപ്പിച്ചോ ഇനി .വന്നു കയറിയിട്ട് അല്ലെ ഉള്ളു… മോനെ എല്ലാം ശെരിയാകും… ഡോക്‌റ്റർ അങ്ങനെയാ അശ്വതി യോട് പറഞ്ഞത്.
ഹും..
മീര.ഞാൻ കുളിച്ചിട്ട് വരാം..എന്നിട്ട് ബാക്കി സംസാരിക്കാം..നീ കരയാതെ..ഞാൻ ഇവിടെ തന്നെ കാണുമല്ലോ ഇനി..ഇപ്പൊ വരാം..
അശ്വതി അവന് തോർത്തും ഡ്രസ് ഒക്കെ കൊടുക്ക്…
ഹാ അമ്മേ..
അവള് അത് കൊണ്ട് പോയി കൊടുത്തു..
ഏട്ടാ..പുറത്ത് നിന്ന് ആണോ മുറിയിൽ നിന്ന് ആണോ കുളിക്കുന്നത്…
പുറത്ത് നിന്ന് ആകാം..അതാ സുഖം..
ശെരി..അപ്പോഴേക്കും ഞാൻ കഴിക്കാൻ എടുക്കാം..
ഓക്കേ…
അനിൽ കുളിച്ചു ലുങ്കിയും ബനിയനും ഒക്കെ ഇട്ട് റെഡി ആയി വന്നു..താഴെ 2 മുറിയും മുകളിൽ അശ്വതിയുടെ മുറിയും ആണ്…
അനിൽ നല്ല പോലെ ഫുഡ് കഴിച്ചു..നല്ല ടേസ്റ്റ് ഓരോന്നിനെ പറ്റിയും പറയുമ്പോൾ അശ്വതിക്ക് നല്ല സന്തോഷം ആയി….
കഴിച്ചു കഴിഞ്ഞു മുറിയിൽ എത്തി അവളുടെ അടുത്ത് ഇരുന്നു അനിൽ ഓരോന്നു സംസാരിച്ചു ഇരുന്നു… അപ്പോഴാ അശ്വതി കയറി വന്നത്..