കുറച്ചു നേരം കഴിഞ്ഞതും കുറച്ചു പ്രായമായ സ്ത്രീ ആണ് ഡോർ തുറന്നത്
“ആഹ് മോനോ…എന്താ ഈ നേരത്ത് “
“ഏയ് ഒന്നുമില്ല രമണിച്ചേച്ചി…. മാഡം നെ കാണാൻ വന്നതാ…ആൾ ഇല്ലേ ഇവിടെ…”
അത് പറഞ്ഞ് അവൻ അകത്തേക്കു കയറി വന്നു
“ഹാ രാവിലേ തന്നെ മുകളിൽ tv ടെ മുന്നിൽ ഇരിക്കുന്നുണ്ട്…ചെന്ന് നോക്ക്.. വിളിച്ചിട്ട് വരണ്ടേ ഭക്ഷണം പോലും കഴിച്ചിട്ടില്ല…. “
കുറ്റവും പറഞ്ഞു അവർ അടുക്കളയിലേക്ക് നടന്നു
“മോനു ചായ എടുക്കട്ടേ “
പോകുന്ന വഴി അവർ ചോദിച്ചപ്പോ അവൻ ഒന്ന് ചിരിക്കുക മാത്രം ആണ് ചെയ്തത്
അവൻ ഒന്നും പറയാതെ സ്റ്റെപ് കയറി മുകളിലേക്കു നടന്നു….
മുകളിൽ എത്തിയപ്പോൾ ആണ് അവിടെ സെറ്റപ്പ് ചെയ്തിരുന്ന ഒരു വലിയ ടിവിയുടെ മുന്നിൽ ഉള്ള സോഫയിൽ ന്യൂസിൽ ശ്രദ്ധിച്ചു ഒരു കയ്യിൽ ചായ കപ്പും പിടിച്ചു ഇരിക്കുന്ന ആളെ കണ്ടത്
അവൻ ഒന്നും മിണ്ടാതെ തന്നെ അവരുടെ സൈഡിൽ ആയി ചെന്ന് ഇരുന്നു
“മാഡം എല്ലാം അറിഞ്ഞു കാണുമല്ലോ അപ്പോൾ “
അപ്പോഴാണ് അടുത്ത ഇരിക്കുന്ന മാധവ് നെ അവൾ നോക്കിയത്.. അവൾ ഒന്ന് ചിരിച്ചു
“എന്തിനാ മാധവ് ഞാൻ ഇപ്പൊ ഫോഴ്‌സിൽ പോലും ഇല്ല…പിനേം ഈ മാഡം വിളി…. അനു എന്ന് വിളിക്കാൻ നിനക്ക് പറ്റിലെ “
ഒരു ചിരിയോടെ ആണ് അവൾ അത് ചോദിച്ചത്
“ശീലം ആയി പോയില്ലേ മാഡം അത് മാറ്റാൻ കുറച്ചു ബുദ്ധിമുട്ട് ആണ് “
അത് പറഞ്ഞു അവനും ചിരിച്ചു
അവൾ അപ്പൊ ഒന്ന് നേരെ ഇരുന്നു കപ്പ് സൈഡിൽ ആയി വച്ചു