രണ്ടാം യാമത്തിലെ പൂനിലാവ് 1
Randam Yamathile Poonilavu Part 1 | Author : Spulber
(ഞാനെഴുതിയ മഞ്ഞ് മൂടിയ താഴ് വരകൾ എന്ന കഥക്ക് ചെറിയൊരു ബ്രേക്ക് കൂടി എടുക്കുകയാണ്.. പതിനാറ് പാർട്ട് വരെ എഴുതിയിട്ടുണ്ട്. ഇനിയും ഒരുപാട് എഴുതാനുണ്ട്.എഴുത്ത് കാരനും, വായനക്കാർക്കും ബോറടിച്ചോ എന്നൊരു സംശയം.. എങ്കിലും പൂർവ്വാധികം ആവേശത്തോടെ ഈ കഥ തുടരും.. ഒരുപാട് കമന്റ് കണ്ടു, ഈ കഥയിൽ ടോണി മാത്രം മതിയെന്ന്….
ഇതിന്റെ തുടക്കത്തിലേ ഞാൻ പറഞ്ഞതാണ് ഈ കഥ ഒരാളിലോ, ഒരു സ്ഥലത്തോ ഒതുങ്ങില്ലെന്ന്..ഇതിൽ പല പല ആളുകളും, സന്ദർഭങ്ങളും വന്ന് പോവും.. മഞ്ഞ് മൂടിയ താഴ് വരകൾ എന്ന കഥ ഒരു സദാചാരക്കഥയായിട്ടല്ല എഴുതിയത്.. വെറും കമ്പിക്കഥ മാത്രം.. ഇതിൽ കമ്പിക്കാണ് പ്രാധാന്യം.. അതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചെടുക്കാൻ ഒരു കഥയുണ്ടാക്കുകയാണ് ചെയ്യുന്നത്..
ഏതായാലും ഈ കഥയുടെ ബാക്കി അധികം വൈകാതെ തന്നെ എഴുതിത്തുടങ്ങും. അത് വരെ സ്പൾബർ എന്ന തൂലികാനാമം സ്വീകരിച്ച ഈയുള്ളവനെ മറക്കാതിരിക്കാനായി മാത്രം പുതിയൊരു കഥ എന്റെ പ്രിയ വായനക്കാർക്കായി അവതരിപ്പിക്കുകയാണ്.
ധൈര്യമായി വായിച്ചോളൂ.. നിങ്ങൾക്ക് വേണ്ടതെല്ലാം ഇതിലുണ്ടാവും.
സ്നേഹത്തോടെ, സ്പൾബർ❤️
പടിപ്പുര വാതിൽ പതിയെ തള്ളിത്തുറന്ന് മുരളി അകത്തേക്ക് കയറി. പതിയെയായിട്ടും വാതിലിന്റെ തുരുമ്പിച്ച വിജാഗിരികൾ കറകറ ശബ്ദമുണ്ടാക്കി.ഇതിന് കുറച്ച് എണ്ണയിട്ട് കൊടുത്തൂടെ ഈ മൈരുകൾക്ക് എന്നവൻ ആത്മഗതം…
അവൻ കൂരിരുട്ടിൽ ചുറ്റും നോക്കി.
പടിപ്പുര കഴിഞ്ഞ് കല്ല് പാകിയ മുറ്റത്തൂടെ ഒരു നീളം നടക്കണംആ നാലുകെട്ടിലേക്ക്..