വലിയൊരു കുടുക്കിലാണ് താൻ വന്ന് വീണത് എന്ന് മുരളിക്ക് മനസിലായി. ഇവർ തന്നെ വെറുതെ വിടില്ല… ഇവരെ പരാജയപ്പെടുത്തി ഇവിടുന്ന് പോവാനുമാവില്ല.
അവർ തരുന്ന ഏത് ശിക്ഷയും സ്വീകരിക്കുകയല്ലാതെ തന്റെ മുന്നിൽ വേറെ വഴിയില്ല.
“ഇപ്പോ മനസിലായല്ലോ…?
നിനക്കിവിടുന്ന് പുറത്ത് കടക്കാൻ കഴിയില്ല… അല്ലെങ്കിൽപിന്നെ നീയെന്നെ കൊല്ലണം… ഞാനിപ്പോ ഒന്ന് ഫോൺ ചെയ്താ പോലീസിവിടെ പറന്നെത്തും… ഇല്ലത്തെ ബന്ധക്കാർ ഒരു പാട് പോലീസിലുണ്ട്… പക്ഷേ അവരെ ഞാൻ കുറച്ച് കഴിഞ്ഞേ വിളിക്കൂ… അതിന് മുൻപ് എനിക്ക് വേറേ ചില കാര്യങ്ങളറിയണം…”
ഇനിയെന്ത് എന്ന അർത്ഥത്തിൽ മുരളി,യമുനയുടെ മുഖത്തേക്ക് നോക്കി.
“നീ നേരത്തേ പറയുന്നത് കേട്ടല്ലോ,എന്തിന്റൊക്കെയോ നിറം നിനക്കറിയണമെന്ന്… ?
എന്തിന്റൊക്കെയോ കനവും,ഉന്തലും അറിയണമെന്ന്… ?
ഇനി പറ… എന്തൊക്കെയാ നിനക്കറിയേണ്ടത്…?”
ഇതിന് ഉത്തരം പറഞ്ഞാലും ഇല്ലെങ്കിലും അടി കിട്ടുമെന്നവനുറപ്പായി.
ഇവർ പേടിച്ചിരിക്കുകയാണെന്ന് കരുതി എന്തൊക്കെയോ പറഞ്ഞു പോയി. ചെറുതായിട്ടൊന്നുമല്ല പറഞ്ഞത്. നന്നാക്കി പറഞ്ഞിട്ടുണ്ട്. അതൊരു കുരുവായി തീരുമെന്ന് ഓർത്തില്ല.
യമുന എഴുന്നേൽക്കുന്നത് ഭീതിയോടെ അവൻ കണ്ടു.
“അത്… കവലയിൽ… ആളുകൾ… പറയുന്നത്….”
അടി പേടിച്ച് മുരളി വിക്കിപ്പറഞ്ഞു.
“കവലയിൽ ആളുകൾ എന്ത് പറഞ്ഞു..”
യമുന അവന്റെ തൊട്ടുമുന്നിലെത്തി നിന്നു.കൈ നീട്ടിയാൽ അവൾക്കവനെ തൊടാം. ഓരോ അടിക്കും എഴുന്നേറ്റ് വരണ്ടല്ലോന്നോർത്ത് അവളവിടെത്തന്നെ നിന്നു
“പറ… എന്താണ് ആളുകൾ പറഞ്ഞത്..?”