മനു ഫ്രഷ്ആയി വന്ന് വൈകിട്ടെ ചായകുടിയെല്ലാം കഴിഞ്ഞിരിക്കുമ്പോൾ വീടിന്റെ കോളിംഗ് ബെൽ അടിക്കാൻ തുടങ്ങി.
“സ്റ്റിഫിയ പുറത്താരോ വന്നിട്ടുണ്ട് നീ ആരാണെന്നു പോയി നോക്കിക്കെ.. ഹാളിലെ സോഫയിലിരുന്നുകൊണ്ട് മനു പറഞ്ഞു”
വീട്ടിലെ ജോലിയെല്ലാം കഴിഞ്ഞ് വിശ്രമിക്കാൻ സോഫയിൽ വന്നിരുന്ന സ്റ്റിഫിയക്കു മനുവിന്റെ സംസാരം അത്ര പിടിച്ചില്ല.
സ്റ്റിഫിയ സോഫയിൽ നിന്ന് എണീറ്റ് പിറു പിറുത്തു കൊണ്ട് ഡോർ ലക്ഷ്യമാക്കി നടന്നു. സ്റ്റിഫിയ ഡോറിന്റെ ഹോളിലൂടെ പുറത്താരാണെന്നു നോക്കി അഖിലയെയും രമ്യമാഡത്തിനെയും കണ്ടതും സ്റ്റിഫിയക്ക് എന്തോ ഒരു പന്തിക്കേട് തോന്നിയെങ്കിലും വാതിൽ തുറന്നു അവരെ അകത്തേക്ക് ക്ഷെണിച്ചു.
അവരെ കണ്ടതും മനു സോഫയിൽ നിന്ന് എണീറ്റ് ബഹുമാനത്തോടെ അവരെ വരവേറ്റു. അഖിലയും രമ്യയും സോഫയിൽ വന്നിരുന്നു മനു അവർക്ക് എതിരെയുള്ള സോഫയിൽ ഇരുന്നു എന്നിട്ട് സ്റ്റിഫിയയെ നോക്കി പറഞ്ഞു.
“സ്റ്റിഫിയ മാഡത്തിനും അഖിലക്കും ചായകൊണ്ട് വാ”
ജോലിയെല്ലാം കഴിഞ്ഞ് ഒന്ന് വിശ്രമിക്കാം എന്ന ചിന്തയിൽ ഇരുന്ന സ്റ്റിഫിയയുടെ ഉള്ളിൽ ദേഷ്യം ഇരട്ടിക്കാൻ തുടങ്ങി. എന്നാലും അതൊന്നും പുറത്തു കാണിക്കാതെ അവൾ കിച്ചണിലേക്ക് നടന്നു.
സ്റ്റിഫിയ അവർക്ക് വേണ്ടി ചായയിടുന്ന തിരക്കിനിടയിൽ പുറകിൽ നിന്ന് ഒരു ശബ്ദം.
“ഭയങ്കര കഷ്ടപ്പാടാണല്ലേ സ്റ്റിഫിയ”
സ്റ്റിഫിയ തിരിഞ്ഞുനോക്കുമ്പോൾ രമ്യ മാഡം
“പെണ്ണായി പോയില്ലേ ഇതൊക്കെ സഹിച്ചേ പറ്റു” സ്റ്റിഫിയ നെടുവിർപ്പെട്ടുകൊണ്ട് പറഞ്ഞു
രമ്യ : നീ എന്തിനാ ഇങ്ങനെ നരകിക്കുന്നെ ഇതെങ്ങാനും ബോസ്സ് അറിഞ്ഞാൽ പിന്നെ പറയണ്ടല്ലോ.