“അവരുടെ ഭാര്യമാര്‍.” ഞാൻ പറഞ്ഞു.
“അപ്പോ ഇവര്‍ തമ്മില്‍ വൈരാഗ്യം ഒന്നും ഇല്ലായിരുന്നോ…?”
“ഭർത്താക്കന്മാർ കൊല്ലപ്പെട്ടതിൽ അവര്‍ക്ക് അത്ര വലിയ ദുഃഖമൊന്നും ഇല്ലായിരുന്നു എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. സത്യത്തിൽ ഭർത്താക്കന്മാരേ അവരുടെ ഭാര്യമാര്‍ വെറുക്കുകയാണ് ചെയ്തിരുന്നത്.”
“ങേ….” ആന്റി ആശ്ചര്യപ്പെട്ടു. “ഭർത്താക്കന്മാർ നിയമ വിരുദ്ധമായ ബിസിനസ്സ് ചെയ്തു എന്നതിന്റെ പേരില്‍ ആ ഭാര്യമാര്‍ അവരെ വെറുത്തു എന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. വേറെ എന്തെങ്കിലും കാരണം ഉണ്ടാവും.”ആന്റി വാദിച്ചു.
“അവരെ വെറുക്കാൻ വേറെയും കാരണങ്ങൾ ഉണ്ട്, ആന്റി. പക്ഷേ അത് പുറത്ത് പറയാൻ കൊള്ളില്ല. അതുകൊണ്ടാ ഞാൻ പറയാത്തത്.” ചെറിയ ചമ്മലോടെ ഞാൻ പറഞ്ഞു.
“ഇവിടെ ആരും കൊച്ചു കുട്ടികൾ ഒന്നുമല്ല. നി കാര്യം പറയടാ മോനെ.” വല്യച്ചൻ അല്‍പ്പം ആവേശത്തോടെ പറഞ്ഞു.
“ബൾക്കായി കോടിക്കണക്കിന് വിലയുള്ള കഞ്ചാവ് കടത്തുമ്പോ, പ്രധാനികളായ ചില അധികൃതര്‍ക്ക് അവർ കാശും മറ്റു സമ്മാനങ്ങളും മാത്രമല്ല കൊടുത്തിരുന്നത്… എപ്പോഴും ഇവരുടെ ഭാര്യമാരേയും നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും വേണ്ടവര്‍ക്കൊക്കെ കാഴ്ച വയ്ക്കുന്ന പരിപാടിയും അവന്‍മാര്‍ക്ക് ഉണ്ടായിരുന്നു.” ഞാൻ ചമ്മലോടെ ഒന്ന് നിർത്തി എന്നിട്ട് തുടർന്നു. “ശെരിക്കും ഇങ്ങനെയൊക്കെ ഭാര്യമാരെ ഉപയോഗിക്കാൻ വേണ്ടിയാണ് അവർ മൂന്ന് പേരും അതിസുന്ദരികളായ പെണ്‍കുട്ടികളെ ഭാര്യമാരാക്കിയത് എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. ഇതിന്റെ പേരില്‍ ആ മുതലാളീ മാരും അവരുടെ ഭാര്യമാരും തമ്മില്‍ എപ്പോഴും വഴക്കായിരുന്നു. കൊല്ലുമെന്ന ഭയം കാരണം ഇവരെ കളഞ്ഞിട്ട് പോകാനും ആ ഭാര്യമാർക്ക് കഴിഞ്ഞിരുന്നില്ല.”