സാധാരണയായി അങ്കിള്‍ അത്ര സോഫ്റ്റ് ടൈപ്പ് ഒന്നുമല്ല. പക്ഷേ ഡെയ്സിയും ഡാലിയയുടെ നിസ്സാരം സങ്കടങ്ങൾ കണ്ടു കരയുന്നത് ഞാൻ പലവട്ടം കണ്ടിട്ടുണ്ട്. അത്രത്തോളം അങ്കിള്‍ സ്വന്തം മക്കളെ സ്നേഹിച്ചിരുന്നു.
“അങ്കിള്‍—”
“വേണ്ടടാ. നി ഒന്നും പറയേണ്ട.” രണ്ടാമതും അങ്കിള്‍ വിലക്കി. ഞാൻ പിന്നെയും മിണ്ടാതെ വണ്ടി ഓടിച്ചു.
“ഞങ്ങൾ നാലു പേര്‍ക്കും ഇത്രയും കാര്യങ്ങൾ നിന്നോട് പറയണം എന്നുണ്ടായിരുന്നു. ഞങ്ങൾ നാലുപേരുടെ പ്രതിനിധിയായി അതു ഞാൻ നിന്നോട് പറയുകയും ചെയ്തു. ഇനി ഇതിനെ കുറിച്ച് ഒരു ചർച്ച ഇവിടെയും വേണ്ട വീട്ടിലും വേണ്ട.” അങ്കിള്‍ തീര്‍ത്തു പറഞ്ഞു.
ഞാൻ മിററിലൂടെ വല്യച്ചനേ നോക്കി.
“നല്ല മനസ്സിന്റെ ഉടമയാണടാ നി. നിനക്ക് നല്ല പക്വതയും, അപാര ബുദ്ധിയും, ഒരുപാട് കഴിവുകളും ഉണ്ട്. പ്രണയത്തിന്റെ സുഖം എന്താണെന്ന് നിന്റെ കുഞ്ഞു കാലത്തേ നി മനസ്സിലാക്കിയതാണ്. അതുപോലെ നി പ്രണയിച്ച നിന്റെ ഡെയ്സിയെ നഷ്ട്ടമായപ്പോ അത് എത്ര വേദനാജനകമാണെന്നും നി അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ആ വേദന എത്ര കഠിനമാണെന്ന് അറിയുന്ന നി ഒരിക്കലും ഡാലിയ മോളെയും ആ വേദന അനുഭവിക്കാന്‍ അനുവദിക്കില്ല എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ട്ടം.” വല്യച്ചൻ പുഞ്ചിരിയോടെ പറഞ്ഞു.
ഞാൻ തിരിച്ചൊന്നും പറഞ്ഞില്ല. ഡാലിയയെ വേദനിപ്പിക്കാന്‍ എനിക്ക് ഒരിക്കലും കഴിയില്ല. അവളുടെ പ്രണയം കണ്ടില്ലെന്ന് നടിക്കാനും എനിക്ക് കഴിയില്ല. കൂടാതെ എനിക്കും അവളോടുള്ള പ്രണയം വര്‍ധിച്ചു കൊണ്ടേ പോകുന്നു. അവളെ നഷ്ടപ്പെടുത്താൻ ഒരിക്കലും ഞാൻ തയ്യാറല്ല. ഡാലിയ എന്റെ പെണ്ണാണ്. അത് ഞാൻ അവളുടെ വയറിൽ എഴുതി അവളെ അറിയിക്കുകയും ചെയ്തു. അതിന്റെ പ്രതികരണം എത്ര സുഖകരമായിരുന്നു എന്ന് വിചാരിച്ച് ഞാൻ പുഞ്ചിരിച്ചു.