കുഞ്ഞമ്മയെ കുറിച്ചുള്ള സൂചന ലഭിച്ചതും സുമ കുഞ്ഞമ്മയെ കുറിച്ചും അവരുടെ കുടുംബത്തെ കുറിച്ചും ഡീപ്പായി അന്വേഷണം നടത്താൻ തുടങ്ങി. സുമയ്ക്ക് പൊലീസില്‍ നല്ല പിടിപാടുള്ളത് കൊണ്ട് സുമ എന്തെങ്കിലും അറിഞ്ഞാല്‍ അത് പ്രശ്നമാകുമെന്ന് മനസ്സിലാക്കിയ കുഞ്ഞമ്മ അവളുടെ ഗുണ്ടകളെ പറഞ്ഞു വിട്ടു. ഗുണ്ടകളുടെ കൂടേ സുമയുടെ മോളും ഉണ്ടായിരുന്നു.
അന്നു രാത്രി സുമയുടെ വീട്ടില്‍ ഗുണ്ടകള്‍ ചെന്നു. ഗുണ്ടകളെ കണ്ട ഉടനെ സുമ പൊലീസിന് കോൾ ചെയ്തെങ്കിലും അവള്‍ക്ക് സംസാരിക്കാന്‍ കഴിയും മുമ്പ് ഗുണ്ടകള്‍ ആക്രമിച്ചു. ആദ്യം സുമയുടേയും ഭർത്താവിന്റെ മുന്നില്‍ വച്ചും അവരുടെ മോളെ ഗുണ്ടകള്‍ കഴുത്ത് ഒടിച്ചു കൊന്നു. എന്നിട്ട് അവരെയും കൊല്ലാനായി വാള്‍ ഉപയോഗിച്ച് കുറെ വെട്ടി.
സുമയുടെ കോൾ കാരണം പൊലീസിന് എന്തോ അപകടം മണത്ത് അവർ സുമയുടെ വീട്ടിലേക്ക് പാഞ്ഞു. പോലീസ് വണ്ടി ഗേറ്റിന് മുന്നില്‍ വന്നു നിന്നതും ഗുണ്ടകള്‍ അടുക്കള വാതില്‍ വഴി ഓടി രക്ഷപ്പെട്ടു. സുമയുടെ ഭർത്താവും മോളും മരിച്ചെങ്കിലും, സുമ മാത്രം രക്ഷപ്പെട്ടു. പക്ഷേ അവളുടെ വലതു കാല്‍ മുട്ടിന് താഴെ വച്ച് അവള്‍ക്ക് നഷ്ടമായി.
കുറെ മാസങ്ങൾ സുമ ആശുപത്രിയും വീടുമായി കഴിഞ്ഞു. വെപ്പ് കാലും അവൾ വച്ചു. പൊലീസില്‍ അവൾ മൊഴി കൊടുത്തത് വച്ച് പോലിസ് അന്വേഷിച്ചെങ്കിലും ഗുണം ഒന്നും ഉണ്ടായില്ല. അതുകൊണ്ട് ആരെയും ആശ്രയിക്കാതെ സുമ പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. വളരെ കരുതലോടെ പ്ലാൻ ചെയ്ത് സാഹചര്യം അനുകൂലമായി വരുമ്പോൾ ഓരോ ഗുണ്ടകളേയായി പൊക്കാൻ ആയിരുന്നു പ്ലാൻ. അവര്‍ക്ക് അവൾ മരണ ശിക്ഷ കൊടുക്കാനും തീരുമാനിച്ചു. പക്ഷേ എത്രതന്നെ പ്ലാൻ ചെയ്തിട്ടും ഒരു ഗുണ്ടയെ പൊക്കാൻ തന്നെ നാലഞ്ച് മാസങ്ങള്‍ വേണ്ടിവന്നു.