ഒടുവില്‍ കോൾ കട്ടാക്കിയ ശേഷം കഴിഞ്ഞ ദിവസം സുമ അയച്ചു തന്ന ഫോട്ടോസ് ലാപ്ടോപ്പിൽ ഓപ്പണ് ചെയ്തു വീണ്ടും നോക്കി.
ലാപ്ടോപ്പ് സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്ന അരവിന്ദ്, സന്തോഷ്, വിഷ്ണു എന്നിവരെ നോക്കി എന്റെ മൈന്റിൽ അവരുടെ മുഖം ഞാൻ പതിച്ചു. മൂന്ന് പേരില്‍ സന്തോഷ് കുഴപ്പക്കാരനല്ല എന്നാണ് സുമ പറഞ്ഞത്. പക്ഷേ എന്നാലും അവനെ വിശ്വസിക്കാൻ ഞാൻ തയ്യാറായില്ല.
അവരെ എന്റെ മൈന്റിൽ പതിച്ച ശേഷം ആ ഫോട്ടോസ് ഞാൻ സാമുവേല്‍ അണ്ണന് അയച്ചു കൊടുത്തു. ശേഷം സുമ ഇപ്പൊ അയച്ചു തന്ന വീഡിയോ ക്ളിപ്പ് ഞാൻ പ്ലേ ചെയ്തു. അതിൽ ഡാലിയ എഗ്രിമെന്റ് സൈൻ ചെയ്യാൻ പോയത് മുതൽ തിരികെ വരുന്നത് വരെയുള്ള സിസിടിവി ഫുട്ടേജ് ഞാൻ വിശദമായി കണ്ടു. അതിൽ ക്ഷമ ചോദിക്കും പോലെ സന്തോഷ് ഡാലിയയും കൂട്ടുകാരികളോടും കൈ കൂപ്പി കാണിക്കുന്നത് ഞാൻ സൂക്ഷ്മമായി നോക്കി പരിശോധിച്ചു. അവന്റെ മുഖവും ശരീരം ഘടനയൂം കണ്ണുകളും എല്ലാം ഞാൻ പലവട്ടം റിപ്പീറ്റ് ചെയ്തു നോക്കി.
ഇല്ല, സന്തോഷ് കുഴപ്പക്കാരനല്ല. പക്ഷേ എന്നാലും എന്റെ മനസ്സിൽ എന്തോ അസ്വസ്ഥത പിടിപെട്ട് കിടന്നു. അതുകൊണ്ട് തല്‍കാലം അവനെ അവന്റെ കൂട്ടുകാരുടെ കൂട്ടത്തില്‍ തന്നെ പെടുത്താൻ ഞാൻ തീരുമാനിച്ചു.
പെട്ടന്ന് മൊബൈൽ റിംഗ് ആയതും ഞാൻ നോക്കി. ഡാലിയ ആയിരുന്നു. ഉടനെ പുഞ്ചിരി താനേ എന്റെ ചുണ്ടില്‍ വിടര്‍ന്നു. ലാപ്ടോപ്പ് ഓഫ് ചെയ്തിട്ട് കോൾ എടുത്തു. പക്ഷേ സംസാരിച്ചത് ഗായത്രി ആയിരുന്നു.
“പോയിട്ട് രണ്ടര മണിക്കൂര്‍ കഴിഞ്ഞു. ചേട്ടൻ അവിടെ എന്തെടുക്കുവാ…” ഗായത്രി ചോദിച്ചു.