അതുശെരി…!! അപ്പൊ ഡാലിയ ശെരിക്കും പിണങ്ങി ഇരിക്കുകയാണല്ലേ..???!!
“ഞാൻ വരാം ഗായത്രി.” വേഗം പുറത്തേക്ക് നടന്നു കൊണ്ട് ഞാൻ പറഞ്ഞു.
“എപ്പോ വരും…?” ഗായത്രി ചോദിച്ചു. അന്നേരം ഞാൻ വണ്ടിയില്‍ കേറി സ്റ്റാര്‍ട്ട് ചെയ്ത ശബ്ദം അവളും കേട്ടു. “ഓ… അപ്പോ ഓക്കെ.. ചേട്ടൻ അവിടെ നിന്നും ഇറങ്ങി, അല്ലേ..!”
“അതേ ഇറങ്ങി. ഒരു മിനുട്ട് കൊണ്ട് എത്തും.” പറഞ്ഞിട്ട് ഞാൻ വച്ചു.
ആന്റിയുടെ വീട്ട് മുറ്റത്ത് വണ്ടി നിർത്തി ഞാൻ ഇറങ്ങി. ഞാൻ അകത്തേക്ക് കേറി ചെന്നപ്പോ എല്ലാവരും ഹാളില്‍ തന്നെ ഭയങ്കര ചർച്ചയിൽ ആയിരുന്നത് കണ്ടു. എന്നെ കണ്ടതും ഡാലിയയുടെ കണ്ണുകൾ തിളങ്ങിയെങ്കിലും അവൾ മുഖം വീർപ്പിച്ചു കൊണ്ട് മുഖം വെട്ടി തിരിച്ചു. മറ്റുള്ളവർ ഒന്ന് പുഞ്ചിരിച്ച ശേഷം ചർച്ച തുടർന്നു.
അവരുടെ ചർച്ച ഞങ്ങളുടെ രാത്രിയിലുള്ള യാത്രയെ കുറിച്ചായിരുന്നു. ഞാൻ ആന്റിയുടെ അപ്പുറത്ത് ചുമരിനോട് ചേര്‍ന്ന് ഒഴിഞ്ഞു കിടന്ന കസേരയില്‍ ചെന്നിരുന്നു.
കുറച്ചുനേരം കൂടി അവരൊക്കെ ചർച്ച ചെയ്തു. ഞാൻ മിണ്ടാതെ എല്ലാം കേട്ടുകൊണ്ടിരുന്നു. ഇടക്കിടയ്ക്ക് ഞാൻ ഡാലിയയെ പാളി നോക്കി. അവള്‍ മൈന്റ് ചെയ്യാതെ മൊബൈലില്‍ എന്തോ കുത്തി കൊണ്ടിരുന്നു.
ഒടുവില്‍ മൂന്നരക്ക് ചർച്ച മതിയാക്കി ഞങ്ങൾ ഫുഡ് കഴിച്ചിട്ട് ഹാളില്‍ തന്നെ വന്നു.
“രാത്രി ഒന്‍പത് മണിക്ക് പോകേണ്ടത് അല്ലേ, രാത്രി മുഴുവനും ഉറക്കമിളച്ച് വണ്ടിയും ഓടിക്കണം. അതുകൊണ്ട് എല്ലാവരും കുറച്ചു നേരം ചെന്ന് റസ്റ്റ് എടുക്ക്.” വല്യമ്മ പറഞ്ഞു.