അങ്ങനെ വിഴിഞ്ഞം പമ്പിൽ നിര്‍ത്തി അഞ്ച് വണ്ടിയും ഫുൾ ചെയ്ത ശേഷം പിന്നെയും ഞങ്ങൾ യാത്രയായി.
“എടി…!!” ചേട്ടൻ വിളിച്ചു. അപ്പോ എന്റെ മനസ്സിൽ കുളിര് കോരി.
ഇത്രയും നേരമായി ചേട്ടൻ വിളിക്കുന്നതും കാത്താണ് ഞാൻ ഇരുന്നതെങ്കിലും ചേട്ടൻ വിളിച്ചപ്പോ ഞാൻ മൈന്റ് ചെയ്തില്ല.
ശെരിക്കും എനിക്ക് അഹങ്കാരം തന്നെയാ…! ഞാൻ ഉള്ളില്‍ പറഞ്ഞു കൊണ്ട് ചിരിച്ചു.
“ഡാലിയ…!!”
എന്റെ പേര് വിളിച്ചത് കേട്ടിട്ട് ഞാൻ പിന്നെയും മൈന്റ് ചെയ്തില്ല.
“ഡാലി…” ചേട്ടൻ വിളിച്ചു. ആ വിളിയിൽ എന്നെ മയക്കുന്ന സ്നേഹം ഉണ്ടായിരുന്നു. എനിക്ക് ചേട്ടന് ഉമ്മ കൊടുക്കാന്‍ തോന്നി. പക്ഷെ എന്നിട്ടും ഞാൻ നേരെ നോക്കി തന്നെയിരുന്നു.
പണ്ടു തൊട്ടേ, ചക്കരെ, പൊന്നേ, എന്നുള്ള പുന്നാര വാക്കുകൾ ഒന്നും ചേട്ടൻ ഡെയ്സിയോടോ എന്നോടോ പറഞ്ഞിട്ടില്ല. അങ്ങനെയുള്ള പുന്നാര വാക്കുകൾ ഒന്നും ചേട്ടനും ഇഷ്ട്ടമല്ല ഞങ്ങൾക്കും ഇഷ്ട്ടമല്ലായിരുന്നു. ചേട്ടൻ ‘എടി’ എന്നും ‘ഡാലി’ എന്നും വിളിക്കുമ്പോ തന്നേ വല്ലാത്തൊരു ലഹരിയാണ് എനിക്ക് ഉണ്ടാവാറുള്ളത്. ഡാലി എന്ന് ചേട്ടൻ വിളിക്കുന്ന ആ സ്റ്റൈല്‍ തന്നെ വേറെയാണ്… എടി എന്നും ഡാലി എന്നും ചേട്ടൻ വിളിക്കുമ്പോ ഞാൻ ശെരിക്കും ചേട്ടന്റെ ആ ശബ്ദത്തില്‍ അലിഞ്ഞു ചേര്‍ന്നു പോകുന്നത് പോലെ തോന്നും.
“എന്തിനാ ഈ പിണക്കം…?” ചേട്ടൻ ചോദിച്ചു.
ഞാൻ മറുപടി കൊടുത്തില്ല.
“എടി, കാര്യം പറഞ്ഞാൽ അല്ലേ എനിക്ക് അറിയൂ…!!”