“അപ്പാർട്മെന്റ വേണ്ടിവരില്ല എന്ന് തോനുന്നു. ഒരു കോട്ടേജിൽ രണ്ടു ഫാമിലിക്ക് സുഖമായി താമസിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടല്ലോ. ഓരോ കോട്ടേജിലും മൂന്ന് അറ്റാച്ഡ് ബാത്റൂമുകളുള്ള റൂമും, വലിയ കിച്ചൺ, ഹാൾ, പിന്നെ ഒരു ഡ്രോയിംഗ് റൂം…! രണ്ടു കോട്ടേജ് നാല് ചെറിയ കുടുംബത്തിന് ധാരാളമാണ്.”
“എന്തിനും അവരെ വിളിച്ച് നി കാര്യം പറഞ്ഞേക്ക്. അവരുടെ താല്‍പര്യം എന്താണെന്ന് അറിയണമല്ലോ..!!” ചേട്ടൻ പറഞ്ഞതും ഞാൻ കോൺഫറൻസ് കോളിൽ എന്റെ നാല് കൂട്ടുകാരികളേയും കണക്റ്റ് ചെയ്തു. ചേട്ടനും കേള്‍ക്കാന്‍ വേണ്ടി ഞാൻ സ്പീക്കര്‍ ഓണാക്കി. അപ്പുറത്തും എല്ലാവരും സ്പീക്കര്‍ ഓണാക്കി വെച്ചിരുന്നതും മനസ്സിലായി.
അവര്‍ക്ക് തായസിക്കാനുള്ള ഓപ്ഷൻസ് ഞാൻ അവരെ അറിയിച്ചു. അപ്പോ രണ്ടു കോട്ടേജ് മതിയെന്ന് അവർ എട്ടുപേരും സമ്മതിച്ചു. മിനിയും ഷാഹിദയും അവരുടെ കുടുംബവും ഒരു കോട്ടേജ് ഷെയർ ചെയ്യാൻ തീരുമാനിച്ച കാര്യം പറഞ്ഞപ്പോ ഞാൻ ചേട്ടനെ നാണത്തോടെ നോക്കി. അവരുടെ പ്ലാൻ എന്താണെന്ന് എനിക്കും ചേട്ടനും ശെരിക്കും മനസിലായി.
അങ്ങനെ അതിന് തീരുമാനം ആയതും കോൾ കട്ടാക്കിയ ശേഷം ഞാൻ സീറ്റില്‍ ചാരി കിടന്നു. വേഗം ഉറങ്ങുകയും ചെയ്തു.
***************
***************
സമയം രാവിലെ 3:40.
കൊയമ്പത്തുറിൽ 24 മണിക്കൂറും തിരക്കുള്ള ഒരു വലിയ പമ്പുമായി ചേര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വലിയൊരു സൂപ്പർ മാര്‍ക്കറ്റിന് മുന്നില്‍ ഒരു ഥാർ റോക്സും, ഒരു ഇന്നോവയും, മൂന്ന് മാരുതി ഷിഫ്റ്റും ചെന്നു നിന്നു. ആ പരിസരത്ത് പമ്പ് നടത്തുന്നവരുടെ തന്നെ നല്ല വൃത്തിയുള്ള പേ ടോയ്‌ലെറ്റും ബാത്റൂമുമൊക്കെ ഉണ്ടായിരുന്നു.