“പക്ഷേ അക്കാ…. അവന്‍ നിസ്സാരക്കാരൻ അല്ലെന്ന് നമ്മൾ എല്ലാവർക്കും നല്ലതുപോലെ അറിയാം. പിന്നെ അവനെ എങ്ങനെ…. എങ്ങനെ ഞങ്ങൾക്ക് പോക്കാൻ കഴിയും…?” മാണിക്കം പേടിയോടെ ചോദിച്ചു.
“അതൊന്നും എനിക്ക് അറിയണ്ട…” കുഞ്ഞമ്മ അലറി. “കഴിഞ്ഞ രണ്ടു വര്‍ഷമായി നമ്മൾ ഒളിച്ചു ജീവിച്ചത് മതി. അവനെ ഭയന്നു ജീവിച്ചതും മതി. എന്തു ചെയ്തിട്ട് ആയാലും അവനെയും അവന്റെ കൂടെ ഉള്ളവരേയും അനങ്ങാൻ പോലും കഴിയാത്ത വിധം ബന്ധിച്ച് എന്റെ മുന്നില്‍ എത്തിക്കണം.” അലറി പറഞ്ഞിട്ട് കുഞ്ഞമ്മ കോൾ കട്ടാക്കി.
എന്ത് ചെയ്യണം എന്നറിയാതെ മാണിക്കം കുറെ നേരം പേടിച്ച് വിറച്ച് അനങ്ങാതെ ഇരുന്നു. അന്ന് ആ ചെകുത്താന്‍ അവനെ കൊന്നു കളഞ്ഞിരുന്നു എങ്കിൽ മതിയായിരുന്നു എന്ന് മാണിക്കം ആഗ്രഹിച്ചു പോയി.
ഇനി ഒരിക്കലും ആ ചെകുത്താന്റെ നൂറു കിലോമീറ്റർ ദൂരത്തു പോലും പോകാൻ പാടില്ലെന്ന് മാണിക്കം തീരുമാനിച്ചിരുന്നതാണ്. പക്ഷേ അവന്റെ വിധി ഓര്‍ത്ത് അവന്‍ ലോറിക്കകത്തിരുന്ന് ചെറിയ കുട്ടികളെ പോലെ അലറി കരഞ്ഞു.
പക്ഷേ ഒടുവില്‍ എന്തോ തീരുമാനിച്ചുറച്ച പോലെ മാണിക്കം ഒന്ന് തലയാട്ടി. ആ തീരുമാനം നല്ലതിനാണോ അല്ലയോ എന്ന് അവന് അറിയില്ലായിരുന്നു.
(തുടരും)