“കുഞ്ഞമ്മയുടെ മുന്നൂറോളം ഫുൾ ഗുണ്ടകള്‍ക്കും.. പിന്നെ നൂറ്റി ചില്ലറ ട്രെയിനി ഗുണ്ടകള്‍ക്കും.. പിന്നെ—”
“ട്രെയിനി ഗുണ്ടകളോ…?!” ഡാലിയ പിന്നെയും പൊട്ടിച്ചിരിച്ചു.
“അതേ ചെറിയ പയ്യന്മാരെ കടത്തി കൊണ്ടുപോയി വര്‍ഷങ്ങളോളം അവര്‍ക്ക് കടുത്ത ട്രെയിനിങ് കൊടുത്ത് അവരെ മനുഷ്യപ്പറ്റില്ലാത്ത ഫുൾ ഗുണ്ടകളായി കുഞ്ഞമ്മയുടെ ഒരു ടീം വാര്‍ത്തെടുക്കുന്നുണ്ട്. അങ്ങനെയാണ് ആവശ്യത്തിനുള്ള ഗുണ്ടകളുടെ എണ്ണം അവർ മെയിൻറ്റെയിൻ ചെയ്യുന്നത്.”
എന്തൊക്കെയോ ചിന്തിച്ച് ഭയന്നത് പോലെ ഡാലിയ വിറച്ചു.
“അങ്ങനെ എല്ലാ ഗുണ്ടകള്‍ക്കും, പിന്നെ വേശ്യാലയത്ത് കഴിയുന്നവര്‍ക്കും, പിന്നെ ജോലിക്കാർക്കും കൂടി ദിവസവും എണ്ണൂറോളം ആളുകള്‍ക്ക് ആഹാരം ഉണ്ടാക്കാനുള്ള സാധനങ്ങള്‍ തന്നെ ലോഡ് കണക്കിന് വേണം. എന്നും ഈ ലോഡ് എടുക്കാന്‍ പോകുന്ന ഗുണ്ടകളേയാണ് ഞാൻ ലക്ഷ്യമിട്ടത്. അവരില്‍ ആരെയെങ്കിലും പൊക്കാൻ ഞാൻ തീരുമാനിച്ചു. അവരില്‍ നിന്നു മാത്രമേ കുഞ്ഞമ്മയുടെ സാമ്രാജ്യത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങളും ലഭിക്കുകയുള്ളു.”
“അതിനായി ചേട്ടൻ എന്താ ചെയ്തത്…?” ഡാലിയ പേടിയോടെ ചോദിച്ചു.
“ഞാൻ പറഞ്ഞല്ലോ, ജെയിംസ് ബോണ്ടുകളെ ഏര്‍പ്പാടാക്കി എന്ന്..!!”
“വല്ല ഡിറ്റക്ടീവ്നേയാണോ ഏല്‍പ്പിച്ചത്…?” ചിരിച്ചുകൊണ്ട് അവള്‍ ചോദിച്ചു.
“എന്റെ പെർമനന്റ് സ്റ്റാഫ്സ് ആയിരത്തിന് മുകളില്‍ ഉണ്ട്. പക്ഷെ അവരെ കൂടാതെ; പോക്കറ്റ് മണിക്ക് വേണ്ടിയും, വീട്ടിലെ കഷ്ടപ്പാട് കാരണവും, ദിവസ വരുമാനത്തിനു വേണ്ടിയും, വെറും കമ്മിഷന്‍ വേണ്ടിയുമെല്ലാം പാര്‍ട്ട് ടൈമിൽ ഒരുപാട് സ്കൂൾ പിള്ളാരും, കോളേജ് സ്റ്റുഡന്‍സും, പിന്നെ ജോലി ഇല്ലാതെ നടക്കുന്ന ഒരുപാട് പഠിച്ച ചെറുപ്പക്കാരും, അനാഥരായി തെരുവില്‍ ജീവിക്കുന്ന പിള്ളാരും മുതിർന്നവരും, അങ്ങനെ എല്ല കൂട്ടി 750 ഓളം പേരാണ് എനിക്കുവേണ്ടി താല്‍ക്കാലികമായി പല ജോലികളും ചെയ്യുന്നത്. അവരില്‍ ചിലരുടെ സഹായം ഞാൻ ആവശ്യപ്പെട്ടു.”