“അവരൊക്കെ എന്തു ജോലിയാണ് ചേട്ടന് വേണ്ടി ചെയ്യുന്നത്…?” ഡാലിയ ചോദിച്ചു.
“ടൂറിസ്റ്റ് ഗൈഡ് ആയിട്ടും, എന്നോട് ബാർഗെയിൻ ചെയ്ത് ഹോട്ടല്‍ മുറികൾക്കും കോട്ടേജിനും വില്ലകൾക്കും റെന്റ് കുറച്ചു വാങ്ങിച്ചു തരാമെന്ന് പറഞ്ഞ് ടൂറിസ്റ്റുകളെ കൂട്ടിക്കൊണ്ടു വരുന്നതും, എന്റെ പല ബിസിനസ്സ് ഓഫീസുകളിലും അവര്‍ക്ക് ചെയ്യാൻ കഴിയുന്ന ചെറിയ ജോലികളും, എന്റെ ടൂറിസ്റ്റ് കാറുകള്‍ ഓടിക്കുന്നതും, രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതും, എന്റെ ഡോജോസ് എല്ലാം വൃത്തിയായി സൂക്ഷിക്കുന്നതും; പിന്നെ എന്റെ ലോഡ്ജ്, കോട്ടേജ്, വില്ല, റെന്റ് അപ്പാർട്മെന്റ്, തേയില തോട്ടങ്ങളിലും, എന്റെ ഓഫിസുകളിലും, റെന്റിന് കൊടുത്തിരിക്കുന്ന ഓഫീസുകളിലും സെക്യൂരിറ്റി ജോലി ചെയ്യുന്നത് കൂടാതെ വേറെയും ഒരുപാട് ജോലികള്‍ ഉണ്ട്, ഡാലിയ. ക്രിമിനൽ ജോലികള്‍ ഒന്നും ഞാൻ ചെയ്യാറില്ല…”
ഉടനെ ഡാലിയയുടെ മുഖത്ത് ആശ്വാസം നിറഞ്ഞു.
“അപ്പോ ചേട്ടൻ കാരണം ഒരുപാട് പാവപ്പെട്ട കുടുംബത്തിന്റെ പട്ടിണി മാറുന്നു, ചിലര്‍ക്ക് പോക്കറ്റ് മണിയും കിട്ടുന്നു, അല്ലേ..?” ഡാലിയ അഭിമാനത്തോടെ ചോദിച്ചു.
അതുകേട്ട് ഞാൻ പുഞ്ചിരിച്ചു.
“ശെരി, അവരുടെ എന്തു സഹായമാണ് ചേട്ടൻ ആവശ്യപ്പെട്ടത്…?”
“എനിക്ക് സ്വന്തമായി രഹസ്യ നിരീക്ഷണങ്ങള്‍ നടത്തി സെൻസിറ്റീവ് ഇൻഫർമേഷൻ കളക്റ്റ് ചെയ്യുന്ന രഹസ്യ ടീമുണ്ട്. പക്ഷേ അവർ എല്ലാവരും ഒഴിവാക്കാൻ കഴിയാത്ത ജോലികളിൽ ആയിരുന്നു. കൂടാതെ സാധാരണക്കാര്‍ നാട്ടില്‍ വെറുതെ കറങ്ങി നടന്നാലും അവരെ ആരും സംശയിക്കില്ല. അതുകൊണ്ടാണ് ആ 750 പേരില്‍ നിന്നും സാധാരണക്കാരെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.”