എന്നിട്ട് പിന്നെയും പേടിച്ചും സങ്കടപ്പെട്ടും അവള്‍ കരയാന്‍ തുടങ്ങി. അവളുടെ സങ്കടവും പേടിയും കണ്ടിട്ട് എനിക്ക് പാവം തോന്നി.
“ശെരി… തല്‍കാലം ഈ കഥ നമുക്ക് നിര്‍ത്താം. എനിക്ക് ആ പഴയ കാര്യങ്ങൾ ഒന്നും തല്‍കാലം ചിന്തിക്കാൻ താല്‍പ്പര്യമില്ല. നി റസ്റ്റ് എടുക്ക്.”
അത്രയും പറഞ്ഞിട്ട് ഞാൻ നേരെ നോക്കി വണ്ടി ഓടിച്ചു. ഡാലിയ പിന്നെയും സീറ്റ് പിന്നിലേക്ക് മലർത്തി വച്ചിട്ട് കിടന്നു. അവള്‍ വേഗം ഉറങ്ങുകയും ചെയ്തു.
അന്നേരം ടീ ബിസിനസ്സ് കുറിച്ചും ടീ ഫാക്ടറി കുറിച്ചും അന്വേഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നു എന്റെ ടീം എന്നെ വിളിച്ചു. അവർ എന്നോട് ഒരുപാട് കാര്യങ്ങൾ പറഞ്ഞ ശേഷം കുറെ ഫോൺ നമ്പറുകളും തന്നിട്ട് അവർ കോൾ കട്ടാക്കി. ഞാൻ ആ നമ്പറുകളിൽ വിളിച്ച് അവരോട് പല കാര്യങ്ങളും അന്വേഷിച്ചു.
ഉച്ച ഒരു മണിയോടെ ഞാൻ അരക്കുഴ യിലുള്ള ഒരു ഫുഡ് കോർട്ടിന് മുന്നില്‍ കൊണ്ടു നിര്‍ത്തി. അപ്പോഴാണ് ഡാലിയ ഉണര്‍ന്നത്. എന്നിട്ട് സ്ഥലം ഏതാണെന്ന് അറിയാനായി അവള്‍ പുറത്തേക്ക് നോക്കി.
“എറണാകുളം ഡിസ്ട്രിക്ട് ആണോ ചേട്ടാ..?”
“അതേ. വാ ഇറങ്ങ് നമുക്ക് കഴിക്കാം.”
ഞാനും ഡാലിയയും അകത്ത് കേറിയതും ഒരാൾ ഞങ്ങളെ ഫാമിലി റൂമിലേക്ക് നയിച്ചു. എന്തോ സ്പെഷ്യൽ ഊണ് ഉണ്ടെന്ന് അയാൾ പറഞ്ഞത് കേട്ട് ഡാലിയ അതു മതിയെന്ന് പറഞ്ഞു.
അങ്ങനെ രണ്ട് സ്പെഷ്യൽ ഊണ് ഞങ്ങൾ ഓര്‍ഡര്‍ ചെയ്തു. ഓർഡർ ചെയ്തിട്ട് ഡാലിയ എഴുനേറ്റ് ബാത്റൂമിൽ പോയി. കുറച്ചു കഴിഞ്ഞ് അവൾ തിരികെ വന്നതും ഞാനും ബാത്റൂമിൽ പോയിട്ട് വന്നു.