എന്റെ അമ്മായിയപ്പൻ മകന്റെ അവസ്ഥ പറഞ്ഞു. മേനോൻ സാർ അതിനെ പറ്റി വിശദമായി സംസാരിക്കാം എന്ന് ഉറപ്പ് കൊടുത്തു. അങ്ങനെ ഇരിക്കെ ഒരു ദിവസം മേനോൻ സാർ അമ്മായിയപ്പനോടൊപ്പം ഞങ്ങളുടെ ഫ്ലാറ്റിൽ വന്നു. രാജീവിനെ എങ്ങനെ രക്ഷപ്പെടുത്താം എന്നതിനെ കുറിച്ചായിരുന്നു ചർച്ച. അവസാനം രാജീവിനെ മേനോൻ സാറിന്റെ എക്സ്പോർട്ടിംഗ് ബിസിനസ്സിൽ പങ്കു ചേര്ക്കാം എന്ന തീരുമാനത്തിൽ എത്തി. പക്ഷെ അതിനു മുതൽ മുടക്ക് വേണം. അമ്മായിയപ്പൻ എന്നെ നോക്കി പറഞ്ഞു, ശാലിനിക്ക് കുറച്ച് സ്ഥലമുണ്ട്, അത് വിറ്റാൽ കാര്യം നടക്കും. പക്ഷെ ഞാൻ അതിനെ എതിർത്തു. ഞാനും അമ്മായിയപ്പനും തമ്മിൽ സംസാരമായി. അങ്ങനെ ഒന്നിലും തീരുമാനമാകാതെ അവർ പോയി.
പക്ഷെ പിന്നീട് മേനോൻ സാറിനെ ഞാൻ കണ്ടപ്പോൾ ഞങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് ഞാൻ സംസാരിച്ചു. അങ്ങനെ ഞാനും മേനോൻ സാറും കൂടി ഒരു ബിസിനസ് തുടങ്ങാൻ ധാരണയിലെത്തി. ബിസിനസ് എന്റെ പേരിൽ രജിസ്റ്റർ ചെയ്യാനായിരൂന്നു മേനോൻ സാറിനു താൽപ്പര്യം. ആദ്യം രാജിവ് എതിർത്തെങ്കിലും പിന്നീടു അതിനു സമ്മതിച്ചു. അങ്ങനെ ഞങ്ങൾ പുതിയ ബിസിനസ് ആരംഭിച്ചു. കാശിന്റെ കാര്യത്തിൽ ഒന്നിലും തന്നെ ഞങ്ങൾ രാജീവിനെ അടുപ്പിച്ചില്ല. പരിചയ സമ്പന്നനായ മേനോൻ സാർ ഉള്ളത് കൊണ്ട് ബിസിനസ് നല്ല രീതിയിൽ മുന്നോട്ട് പോയി. മേനോൻ സാർ ബിസിനസ് സംബന്ധമായി പലപ്പോഴും യാത്രകൾ നടത്തിയിരുന്നു.തിരിച്ചു വരുമ്പോഴൊക്കെ എനിക്ക് എന്തെങ്കിലും സമ്മാനങ്ങൾ കൊണ്ടുവന്നു തരുമായിരുന്നു.