..ഡാ നീ ഇത് കണ്ടോ രണ്ടു പേരും ടെസ്റ്റു ചെയ്യാനൊന്നും പറഞ്ഞു റൂമിൽ കേറി കിടന്നുറങ്ങുവാരുന്നു.
..എന്റെ പൊന്നമ്മേ ചെക്ക് ചെയ്യാനുള്ളതൊക്കെ ചെയ്തു കഴിഞ്ഞിട്ടാ ഞങ്ങള് കിടന്നതു.അതാണെങ്കി ടേപ്പിൽ പാട്ടു കെട്ട് കിടന്നതാ പക്ഷെ ഉറങ്ങിപ്പോയി.
..ആ അച്ഛനിതൊന്നും അറിയാണ്ടാ..
..ഇതിപ്പോ അച്ഛനറിഞ്ഞാലെന്തുവാ..എങ്കി അമ്മേടെ ബ്‌ളഡ്ഡ് ഇങ്ങട് അത് ചെക്ക് ചെയ്യട്ടെ..ശ്യാം ചേട്ടാ ചേട്ടന്റേം എടുക്കാം അതും കൂടി ടെസ്റ്റു ചെയ്യുമ്പോ സമയം പോയിക്കിട്ടുമല്ലോ..
തന്റെയും ബ്‌ളഡ്ഡ് കൊടുക്കാൻ പറഞ്ഞത് കേട്ട് ശ്യാം
..അയ്യടാ അങ്ങനിപ്പം എന്റെ ബ്‌ളഡ്ഡ് ഒന്നും ചെക്ക് ചെയ്യണ്ടാ..ചെക്ക് ചെയ്യാനൊന്നും പറഞ്ഞ് കഴിഞ്ഞാഴ്ചയല്ലേ രണ്ടെണ്ണവും കൂടി എന്റെ കയ്യീന്ന് കൊറേ കുത്തിയെടുത്തു കൊണ്ട് പോയത്…
..കൊറെയൊന്നുമില്ല ആകെ ഇരുപതു മില്ലി മാത്രം..മര്യാദയ്ക്ക് തന്നോ ഇല്ലേൽ അച്ഛൻ വിളിക്കുമ്പോ ഞാൻ പറയും..
ഇത് കേട്ട് അമ്മ
..ഹഹഹ എടി പിള്ളാരെ അവന്റെയൊക്കെ നിങ്ങള് നോക്കിയതല്ലേ..എന്റേം നോക്കീട്ടുണ്ട് ഷൈനിയുടെ അമ്മേടേം അച്ഛന്റേം ഒക്കെ നോക്കീട്ടുണ്ട്.ഇനിയെന്തിനാ..
..ഹെന്റെ പൊന്നമ്മേ അസുഖങ്ങൾ എപ്പോഴൊക്കെയാ കേറി വരുന്നതെന്ന് അറിയാൻ പറ്റില്ല അറിയോ..ബ്‌ളഡ്ഡ് പരിശോധിക്കുന്നതിലൂടെ നമ്മുടെ ഒരു വിധപ്പെട്ട അസുഖങ്ങളൊക്കെ മനസ്സിലാക്കാം..അത് കൊണ്ടല്ലേ..
..എടി അത് ശരിയാ പക്ഷെ നിങ്ങള്ക്ക് ടെസ്റ്റു ചെയ്യാൻ ചോര തരണം പിന്നെ അത് ശരിയാണോന്നു നോക്കാൻ വേറെ വലിയ ലാബുകളിൽ പോയി ചോര കൊടുത്തു വേറെ ടെസ്റ്റു ചെയ്യണം..ങ്കിപ്പിന്നെ വേറെ പോയാൽ പോരെ..