..അവള് കണ്ടാലൊന്നും കുഴപ്പമില്ല..അവൾക്കറിയാത്തതൊന്നുമല്ലല്ലോ ഇതൊക്കെ..
ഇത് കെട്ട് ഷൈനി ചിരിച്ചു ചിരിച്ചു ശ്വസം കിട്ടാതെ മറിഞ്ഞു
..ഡീ ഡീ ഇങ്ങനെ കിടന്നു ചിരിക്കാതെ ചോറ് നെറുകയിൽ കേറും കേട്ടോ..അല്ലെടി മോളെ നാളെ കൊട്ടവട്ടത്തെ ഹാളിലെ കല്ല്യാണത്തിന് നീ വരുന്നുണ്ടോടി ശാലിനി.
..ആരുടെ കല്യാണമാ അമ്മെ..ബിരിയാണി ആണോ സദ്യ ആണോ..
..സദ്യ ആയിരിക്കും..നല്ല പപ്പടവും പഴവും പ്രഥമനുമൊക്കെ കൂട്ടിക്കുഴച്ചു തിന്നാമെടീ..
..വേണ്ട വേണ്ട ഞാൻ വരുന്നില്ല.നാളെ ഇവള് വരും അമ്മ വേണെങ്കി കുടുംബത്തെ എഞ്ചിനീയറെ വിളിച്ചോണ്ട് പോ..
ഇത് കേട്ട് ശ്യാം..
..ഡീ ഡീ ഊതല്ലേ കേട്ടോ..ഞാൻ വരുന്നില്ല അമ്മെ..ബിരിയാണി ആണെങ്കി നോക്കാമായിരുന്നു.സദ്യയ്ക്ക് അത്രയും നേരം മെനക്കെടാൻ വയ്യ…
..ഹല്ലാ അത് കൊള്ളാമല്ലോ ഇനിയിപ്പോ നിങ്ങളെയൊക്കെ എങ്ങോട്ടെങ്കിലും കൊണ്ട് പോകണമെങ്കി ഞാൻ ബിരിയാണി പാർസലു മേടിച്ചോണ്ടു മുമ്പേ നടക്കേണ്ടി വരുമല്ലോ..
..ഹഹ അതൊന്നും എനിക്ക് വേണ്ടി വരില്ല.. ഇവൾക്ക് ചെലപ്പോ വേണ്ടി വരും..
കിട്ടിയ തക്കത്തിന് ശ്യാം ചളിയടിക്കുന്നതു കണ്ടു ശാലിനി പറഞ്ഞു
..ആ ഇനി എവിടേലും പോകണമെങ്കി അമ്മേം എഞ്ചിനീയറും കൂടങ്ങു പോയാൽ മതി ട്ടോ..അയ്യടാ ഒരു പുളിച്ച ചിരി കണ്ടോ..
..ആ മതി മതി രണ്ടും കൂടി ഇനി സംസാരിച്ചാൽ ചെലപ്പോ വാഴക്കാവും.കല്ല്യാണത്തിന് ഞാൻ പൊക്കോളാം രാവിലെ നീയാ ലക്കി ജംഗ്‌ഷനിലോട്ടാക്കിയാൽ മതി.ബസ്സിന് പൊക്കോളാം.വരാറാകുമ്പോ ഞാൻ ഏതെങ്കിലും ബൂത്തിൽ കേറി ഫോൺ വിളിച്ചോളാം അപ്പൊ നീ ജംഗ്‌ഷനിലോട്ടു വന്നാൽ മതി…