രണ്ടാം യാമത്തിലെ പൂനിലാവ് 3
Randam Yamathile Poonilavu Part 3 | Author : Spulber
[ Previous Part ] [ www.kkstories.com]
അടുക്കളയിൽ നാരായണി തകൃതിയായ പണിയിലാണ്.നാലഞ്ച് പുറം പണിക്കാരുണ്ടിന്ന്. അവർക്ക് പത്ത്മണിക്ക് കഞ്ഞിയും, ഉച്ചക്ക് ചോറും വേണം.
അതിനിടയിലാണ് തമ്പുരാട്ടിയുടെ വക പുതിയൊരു ഓർഡർ.
ഇന്ന് ഇഡലിയും സാമ്പാറും ഉണ്ടാക്കണമെന്ന്. മാവരച്ചത് ഫ്രിഡ്ജിലുണ്ട്.
സാമ്പാറുണ്ടാക്കാനുള്ളതെല്ലാമുണ്ട്.
പക്ഷേ,ഇപ്പത്തന്നെ കിട്ടണമെന്നാണ് തമ്പുരാട്ടിയുടെ കൽപന.
അതിനുള്ള അങ്കം വെട്ടാണ് നാരായണി നടത്തുന്നത്.
പുറം പണിക്ക് വന്ന സൗദാമിനിയെ കൂടി അടുക്കളയിൽ സഹായിക്കാനായി തമ്പുരാട്ടി നിർത്തിയിട്ടുണ്ട്.
പ്രാതൽ തമ്പുരാന് പതിവില്ല. അമ്പലത്തിൽ നിന്ന് വന്നാൽ ഇത്തിരി പാൽകഞ്ഞിയാണ് തമ്പുരാൻ കഴിക്കുക.തമ്പുരാട്ടിക്കും ഇന്നത് വേണം എന്ന നിർബന്ധമൊന്നുമില്ല.
ഇന്ന് അഥിതികളാരും ഉള്ളതായി പറഞ്ഞിട്ടുമില്ല. പിന്നെന്താണാവോ, ഇന്ന് പ്രത്യേകം പറഞ്ഞുണ്ടാക്കുന്നത്.
ചിലപ്പോ ആരെങ്കിലും വരാനുണ്ടാവും.
അതൊന്നും ചിന്തിച്ച് താൻ തല പുണ്ണാക്കേണ്ടതില്ല എന്ന തീരുമാനത്തിൽ നാരായണി അവളെയേൽപ്പിച്ച പണി വൃത്തിയായി ചെയ്യുകയാണ്.
“സൗദാമിനീ… പെട്ടെന്നായിക്കോട്ടേ…തമ്പുരാട്ടി കുളികഴിഞ്ഞിപ്പോ വരും..”
ഇഡലിത്തട്ടിലേക്ക് മാവ് കോരിയൊഴിക്കുന്ന സൗദാമിയോട് നാരായണി പറഞ്ഞു.
‘ഇന്ന് വിരുന്ന്കാര് ഉണ്ടോ ചേച്ചീ… ?”
സൗദാമിനി ചോദിച്ചു.
“നീ നിന്റെ ജോലി തീർക്ക് സൗദാമിനീ… ഇല്ലത്ത് വിരുന്ന്കാരുണ്ടേൽ അത് തമ്പുരാട്ടി നോക്കിക്കോളും…”