മുരളിക്ക് നല്ല വിശപ്പുണ്ടായിരുന്നു. കൊണ്ടുവന്ന ഇഡലി ഏകദേശം തീർന്നു. യമുനക്ക് മനസാണ് നിറഞ്ഞത്.
അധികം ചിരിക്കാനോ, അധികം സന്തോഷിക്കാനോ ഉള്ള അവസരം തീരെ കിട്ടാത്ത യമുനക്കിത് ഒരു സുവർണാവസരമായിരുന്നു.ഒരുതരം മരവിച്ച ജീവിതമാണ് താനിതുവരെ ജീവിച്ചതെന്ന് അവൾക്ക് തോന്നി. അധികാരത്തിന്റെ ഗർവ്വിൽ താൻ ചിരിയൊക്കെ മറന്നേ പോയിരുന്നു.
എന്നാൽ ഇതാണ് യഥാർത്ത ജീവിതമെന്നവൾ അറിയുകയായിരുന്നു. ചിരിച്ചും, കളിച്ചും, ഇണങ്ങിയും, പിണങ്ങിയും, തമാശകൾ പറഞ്ഞും, ഒരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിച്ചും, ഇഷ്ടപ്പെട്ട ആളോടൊപ്പം കൊതി തീരെ സംസാരിച്ചും… അങ്ങനെയങ്ങനെ….
യമുനയുടെ മനസ് കുറേയൊക്കെ മുരളിക്ക് മനസിലായിത്തുടങ്ങിയിരുന്നു. തമ്പുരാട്ടി തന്നിൽ ഒരു കാമുകനെ കാണുന്നോ എന്നവൻ ഭയന്നു. അതപകടമാണ്. പുറത്തറിഞ്ഞാൽ തന്നെയിവർ നിസാരമായിട്ടങ്ങ് കൊന്ന് തള്ളും..അതിനവർക്ക് യാതൊരുമടിയുമില്ലെന്ന് തനിക്കിന്നലെ രാത്രി തന്നെ മനസിലായതാണ്.
“ കൈ കഴുകുന്നില്ലേടാ കുട്ടാ…?”
മധുവൂറുന്ന സ്വരത്തിലുള്ള യമുനയുടെ ചോദ്യം കേട്ട്മുരളി വേഗമെഴുന്നേറ്റു. മുറിയിൽ തന്നെയുണ്ട് വാഷ് ബേസിൻ.
അവനവിടെപ്പോയി കൈ കഴുകി. പിന്നാലെ വന്ന് യമുനയും കൈ കഴുകി.
“വാടാ… ഇവിടെയിരിക്ക്…”
സപ്രമഞ്ചക്കട്ടിലിലേക്കിരുന്ന് കൊണ്ട് യമുന പറഞ്ഞു.
മുരളി അൽപം അകലമിട്ടിരുന്നു.
ഇനി പരിഭ്രമത്തിന്റെയോ, ഭയത്തിന്റെയോ കാര്യമില്ലെന്ന് മുരളിക്കുറപ്പായി.
തമ്പുരാട്ടി തീർത്തും ഒരു കാമുകിയാണ്. ഒരിക്കലും ചതിക്കാത്ത കാമുകി. കാമുകനെ ജീവന് തുല്യം ഇഷ്ടപ്പെടുന്ന കാമുകി.