തമ്പുരാട്ടിയെന്താ ഇന്നിങ്ങിനെ ഒരുങ്ങിയതെന്ന് നാരായണി ചോദിച്ചില്ല. അത് ചോദിക്കാനും പാടില്ല.
താനറിയേണ്ട കാര്യമാണേൽ തമ്പുരാട്ടി പറയും.
“കഴിഞ്ഞില്ലേ നാരായണീ… ?”
അടുക്കളയിലേക്ക് കയറിയതേ യമുന ചോദിച്ചു.
“കഴിഞ്ഞു തമ്പ്രാട്ടീ… എല്ലാം അടച്ച് വെച്ചിട്ടുണ്ട്…”
ഭയഭക്തിയോടെ നാരായണി പറഞ്ഞു.
“എല്ലാം വരാന്തയിലെ മേശയിലേക്ക് വെച്ചോളൂ… കുറച്ച് കഴിഞ്ഞ് തമ്പുരാനൊരു ഗസ്റ്റുണ്ട്…”
നാരായണി വേഗം പാത്രങ്ങളിൽ അടച്ചു വെച്ച വിഭവങ്ങൾ വരാന്തയിലുള്ള ചെറിയ ടേബിളിൽ കൊണ്ട് വെച്ചു.
അത് വരേയേ അവർക്ക് പ്രവേശനമുള്ളൂ. ഇനിയെന്തേലും വേണേൽ തമ്പുരാട്ടി വിളിക്കും. അല്ലാതെ ആ വാതിലിനപ്പുറം കയറാൻ പുറത്ത് നിന്നാർക്കും അവകാശമില്ല.
നാരായണി എല്ലാം എടുത്ത് വെച്ചതും, യമുന വരാന്തയിലേക്ക് കയറി വാതിലടച്ചു.ഇനി അടുക്കളയുമായി ഒരു ബന്ധവുമില്ല. യമുനയല്ലാതെ വേറാരും ഈ വാതിൽ തുറക്കുകയുമില്ല.
അവൾ ഭക്ഷണവുമായി വരാന്തയിലൂടെ നടന്ന് മുകളിലേക്കുള്ള പടികൾ കയറി. അവൾക്ക് ദേഹമാസകലം ഇക്കിളി വരുന്നുണ്ടായിരുന്നു.
വർഷങ്ങളായി ഈ തറവാട്ടിൽ ജോലി ചെയ്യുന്ന, തനിക്കടുത്തറിയുന്നവരേ പോലും അകത്തേക്ക് കയറ്റാത്ത തനാണ്, ഒരു പരിചയവുമില്ലാത്ത,ഇന്നലെ മാത്രം കണ്ട ഒരു കള്ളനെ ഇല്ലത്തെ ഏറ്റവും വിശേഷപ്പെട്ട മുറിയിൽ കയറ്റി കിടത്തിയിരിക്കുന്നത്.
എന്താണതിന് കാരണം എന്നതാണ് തന്റെ ശരീരമാകെ ഇക്കിളി കൂട്ടുന്നത്.
ഇല്ലത്തെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കാൻ വന്ന കള്ളൻ, തന്റെ മനസാകെ മോഷ്ടിച്ചാണ് ഈ മുറിയിൽ കിടന്നുറങ്ങുന്നത്. മതി ഉറങ്ങിയത്.ഇനി തനിക്കാ കള്ളനെ മതിയാവോളം കണ്ടിരിക്കണം..
അവന്റെ സാമീപ്യമാണ് തനിക്കിപ്പോ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയ സന്തോഷം.
ഒച്ചയുണ്ടാക്കാതെ ചെന്ന് വിളിച്ചുണർത്തണം കള്ളനെ….