സ്നേഹരതി 6 [മുത്തു]

Posted by

 

“““പിന്നെ…. നാളെ തന്നെ എനിക്ക് എറണാകുളത്തേക്ക് പോവണം….. ഇനിയാ പ്രൊജക്റ്റ്‌ തീരുന്ന വരെ കൂടുതലും ഞാൻ അവിടെയാവും”””

അത് കേട്ടപ്പോൾ സന്തോഷമായത് എനിക്കാണ്…. തുള്ളിച്ചാടിയില്ല എന്നെ ഉള്ളു, എന്റെ മുഖം ശരിക്കും തെളിഞ്ഞു…. അമ്മയത് ഇടങ്കണ്ണിട്ടത് നോക്കുകയും ചെയ്തു….

 

അപ്പോഴേക്ക് അച്ഛൻ കയ്യിലിരുന്ന ഗ്ലാസ് കാലിയാക്കി അടുത്ത പെഗ് ഒഴിച്ചു…. എന്റെ ഗ്ലാസിലെ വൈനും തീർന്നിരുന്നു…. അത് എന്റെ കയ്യിൽ നിന്ന് വാങ്ങി അച്ഛൻ നിറച്ച് തന്നു….

“““നുണഞ്ഞിരിക്കാണ്ട് വേഗം കുടിക്കെന്റെ ഭാര്യേ”””

അമ്മ അപ്പോഴും ആദ്യത്തെ ഗ്ലാസ് വെച്ച് ഇരിക്കുന്നത് കണ്ട് അച്ഛൻ പറഞ്ഞു…. ഉടനെ അമ്മയും ഗ്ലാസ് കാലിയാക്കി… അച്ഛനതും വാങ്ങി റീഫിൽ ചെയ്ത് കൊടുത്തു….

 

“““ഇനി രണ്ടാളും ഒന്ന് മുട്ടിച്ചേ”””

അച്ഛൻ വിസ്‌ക്കിയുടെ ഗ്ലാസ് ഉയർത്തി പിടിച്ചുകൊണ്ട് പറഞ്ഞു

 

“““ച്ചിയേഴ്സ്””” (x3)

ഞങ്ങൾ ഒരുമിച്ച് ഗ്ലാസുകൾ കൂട്ടി മുട്ടിച്ചുകൊണ്ട് പറഞ്ഞു

 

“““അങ്ങനെ നമ്മൾ കോടീശ്വരന്മാരാവാൻ പോവുന്നു”””

ഗ്ലാസുകൾ പിൻവലിക്കുന്നതിനിടെ അച്ഛൻ പറഞ്ഞു…. അപ്പോഴാണ് അത്ര വലിയ പ്രൊജക്റ്റാണെന്ന് എനിക്ക് സത്യം പറഞ്ഞാ മനസിലായത് തന്നെ…

 

“““സാറിന് വിരോധമില്ലെങ്കിൽ ഇടയ്ക്ക് ഓഫീസിലൊന്ന് പോയി ഇരിക്കണം….. ഞാനില്ലെന്ന് വെച്ച് ഇവിടത്തെ കാര്യങ്ങളൊന്നും അവതാളത്തിലാവരുത്… അതോണ്ടാ”””

അച്ഛനെന്നോട് അല്പം പുച്ഛം കലർത്തി പറഞ്ഞു….

 

“““ഇവിടത്തെ കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കോളാമച്ഛാ….. അതോർത്ത് അച്ഛൻ ടെൻഷനടിക്കണ്ട”””

Leave a Reply

Your email address will not be published. Required fields are marked *