“എന്തിനാ…. എന്തിനാ ഇപ്പോ പുറത്ത് പോവുന്നേ… ?”
തേങ്ങിക്കൊണ്ടവൾ ചോദിച്ചു.
ഇപ്പോഴെന്നല്ല, ഒരിക്കലും അവനെ ഇവിടുന്ന് വിടാൻ അവൾക്ക് ആവില്ലായിരുന്നു.
“അത്… ഒന്ന് രണ്ട് കാര്യങ്ങളുണ്ടെടീ..
പോയിട്ട് പെട്ടെന്നിങ്ങ് വരാം… “
മുരളി തലതാഴ്തി അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.
“വേണ്ട… പോണ്ട… “
യമുന ചിണുങ്ങുകയാണ്.. അവനെ വിട്ടാൽ അവനിനി തിരിച്ച് വരില്ലേന്നൊരു പേടിയും അവൾക്കുണ്ടായിരുന്നു.
“വീട്ടിലൊന്ന് കയറണം..ചെറിയൊരു കാര്യമുണ്ട്…പിന്നെ ഒന്ന് രണ്ട് കാര്യങ്ങളുമുണ്ട്… ഇപ്പോ പതിനൊന്ന് മണിയല്ലേ ആയിട്ടുള്ളൂ… ഒരഞ്ച് മണിയാവുമ്പൊഴേക്ക് ഞാനിങ്ങ് വരാം..’”
“പോണോടാ… ?”
അവൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു. അവനെ വിട്ട്പിരിയാൻ അവൾക്കൊട്ടും മനസുണ്ടായില്ല.
ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് താനിപ്പോ കടന്ന് പോകുന്നത്. ഈ സന്തോഷം അവൻ പോകുന്നതോട് കൂടി തീരും. വീണ്ടും കർക്കശക്കാരിയായ തമ്പുരാട്ടിയായി താൻ മാറും.
തന്റെ സമ്പത്ത് മുഴുവൻ ഇവന് കൊടുക്കേണ്ടിവന്നാലും തനിക്കതൊരു പ്രശ്നമല്ല. ഇനി തനിക്ക് വേണ്ടി ജീവിക്കണം. ഒരു വികാരവുമില്ലാത്ത ഒരെന്ത്രത്തെ പോലെ ജീവിച്ച് തീരാൻ ഇനി തനിക്ക് മനസില്ല.
അതിന് എന്തെല്ലാം നഷ്ടപ്പെടേണ്ടി വന്നാലും താനത് സഹിക്കും.
ഇവന് വേണ്ടി താനെന്തും സഹിക്കും.. എന്തും… തന്റെ ജീവനും, ജീവിതവും ഇനി ഇവന് വേണ്ടി മാത്രം..
“തമ്പുരാട്ടീ..ഞാൻ കള്ളം പറഞ്ഞതല്ല… വരുമെന്ന് പറഞ്ഞാ ജീവനുണ്ടെങ്കി ഞാൻ വന്നിരിക്കും… ഇനി ഞാനെന്റെ തമ്പുരാട്ടിയെ ചതിക്കോ… ?
എന്റെ ജീവനല്ലേ ഈ കിടക്കുന്നേ…?”