അഭിരാമി ക്ലാസ്സിലെ പിള്ളേർക്ക് തിരികെ വിഷസ് നൽകി… ഹാജർ പട്ടിക തുറന്നു…. അറ്റൻ്റേണ്ട്സ് എടുത്തു….
അതിൽ കുറെ പേർ ഇനിയും ക്ലാസിൽ എത്തിയില്ലായിരുന്നെന്ന് നിരനിരയായ അബ്‌സെൻസ്…. കണ്ടപ്പോ രാകേഷിനു മനസ്സിലായി…….
എടോ…. താനാണോ പുതിയ അഡ്മിഷൻ….. “”” അഭിരാമി നേരത്തേ കണ്ടത്പോലെന്നുമല്ലാതെ ഒരു ടീച്ചറുടെ സർവ്വ ഗൗരവത്തിലും കാര്യക്ഷമതയോടും അവനോട് ചോദിച്ചു…..
യെസ്…. മിസ്സ്… ഞാനാണ്…. “” ഒന്ന് ഞെട്ടിയ രാകേഷ് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് ഒരു യന്ത്രം കണക്കെ പറഞ്ഞു…..
ഓക്കെ സ്റ്റുഡൻ്റ്സ് ലിസ്‌റ്റൻ ടൂ മി….. ഇതാണ് നമ്മുടെ ക്ലാസ്സിൽ പുതുതായി ജോയിൻ്റ് ചെയ്ത് സ്റ്റുഡൻ്റ്…””
“”””. എന്താടോ തൻ്റെ പേര്….??? “””… ക്ലാസ്സിലെ മറ്റുള്ള സ്റ്റുഡൻസിനെ കേൾക്കെ ഉച്ചത്തിൽ സംസാരിച്ച ശേഷം അഭിരാമി അവനോടായി ചോദിച്ചു….
രാകേഷ് മിസ്സ്…. “””” മുഖത്തെ അന്ധാളിപ്പ് മാറ്റാതെ അവൻ മറുപടി സ്പോട്ടിൽ കൊടുത്തു….
അപ്പൊ എല്ലാരും രകേഷിന് ഒരു ബിഗ് വെൽകം കൊടുത്തെ….. “”” അഭിരമായി വീണ്ടും ബാക്കിയുള്ളവരോടായി പറഞ്ഞു…..
അഭിരാമിയേടുള്ള ബഹുമാനം കൊണ്ടോ….. സ്നേഹം കൊണ്ടാന്നോന്ന് അറിയെല്ല എല്ലാരും ഓരേ സ്വരത്തിൽ രാകേഷിന് വിഷസ് നൽക്കി…..
അഭിരാമി തിരികെ ലെക്ചർ സ്റ്റാൻഡിൽ പോയി ഒരു ബുക്ക് എടുത്ത് അതിൽ എന്തൊക്കെയോ രേഖപെടുത്തി…..
എടോ രാകേഷ്…. ഇങ്ങോട്ട് വന്നെ താൻ…. എന്നിട്ട് എല്ലാർക്കും തന്നെയൊന്നു പരിചയപെടുത്തിയെ…. “”””
അഭിരാമി ഡെസ്കിൽ കൈ കുത്തി രാകേഷ് വരുന്നതും കാത്തു നിന്നു..