അയ്യേ… ഇതെന്താ സിബിഎസ്ഇ സ്കൂളോ…. ഓരോരോ മാലാപ്പുകൾ…. സത്യത്തിൽ ഇവരോട് തന്നെയാണോ ആ കഴുവേറി രാവിലെ തർക്കിച്ചത്…. “”” രാകേഷ് ആശയകുഴപ്പത്തോടെ മന്ദം മന്ദം നടന്നു അഭിരാമിയുടെ അടുത്തേക്ക് ചെന്നു ബാക്കിയുള്ള എല്ലാവരെയും നോക്കി അവനെ സ്വയം പരിജയപ്പെടുത്താൻ തുടങ്ങി….
****##########*****
(വലിച്ച് നീട്ടുന്നില്ല)
ഓഹോ…. അപ്പൊ പറഞ്ഞു വരുമ്പോ നമ്മള് രണ്ടും ഒരേ പ്രയമല്ലേ ആവുള്ളൂ…. “”” രാകേഷ് അവനെ പറ്റി പറഞ്ഞപ്പോൾ അഭിരാമി അവനോട് ചോദിച്ച ചോദ്യമാണിത്
അതിനവൻ ഒരു ചിരിയോടെ അഭിരാമിയെ നോക്കി….. അതിനേക്കാൾ കൂടുതൽ ഉണ്ടാകുമെന്ന് ആംഗ്യത്തിൽ പറഞ്ഞു..….
എന്നാ തന്നെ ഞാൻ ഇനി മുതൽ ചേട്ടാണ് വിളിക്കേണ്ടി വരുമല്ലോടോ… “”” അഭിരാമി അതും പറഞ്ഞു സന്തോഷത്തോടെ ചിരിക്കാൻ തുടങ്ങി അത് കേട്ട് ബാക്കി പിള്ളേരും ചിരിച്ചു…..
മിസ്സ് മെയ് ഐ കം…. “””
ആ സമയത്താണ് ഇതൊക്കെ കേട്ടുകൊണ്ട് പുറത്ത് ഒരു കൂട്ടം ആളുകൾ വന്നത്…
യെസ്… കം….. എടാ ബാലു…… വർഗീസ് എന്തായിത് എന്താ നിങ്ങള് എല്ലാരും ഇത്രയും ലൈറ്റ് ആയത്…. ബെല്ലടിച്ചത് കേട്ടില്ലേ…. ഇത്ര നേരമായിട്ടും എവിടെയായിരുന്നു എല്ലാം….. “”” അഭിരാമി കൂട്ടത്തിൻ്റെ അടുത്തേക്ക് പോയി ചോദിച്ചു….
അത് മിസ്സെ ഞങ്ങള് ഫ്രഷേർസ് ഡൈയുമായി ബന്ധപ്പെട്ട് പ്രിൻസിയുടെ അടുത്ത് ഒരു മീറ്റിംങ്ങിൽ ആയിരുന്നു…. “”” കൂട്ടത്തിലെ ഏറ്റവും മുഖ്യന്നെന്ന നിലയിൽ ബാലുവാണ് ഉത്തരം നൽകിയത്….
ആ സമയത്താണ് ബാലു ഉള്ളിലുള്ള രാകേഷിനെയും രാകേഷ് വെളിയിലുള്ള ബാലുവിനേയും തമ്മില് കാണുന്നത്….