ഏയ് അതൊന്നും കുഴപ്പമില്ലാടോ…. ഞാനാനതൊക്കെ അപ്പോഴേ വിട്ടു…. പിന്നെ എനിക്കൊന്നു അവരെ കൂടി കാണണം… തന്നോട് പറഞ്ഞതൊക്കെ അവരോടും എനിക്ക് പറയണം….. വെറുതെ ഒരു ഇഷ്യൂ ആരും ഉണ്ടാക്കരുതല്ലോ… കഴിഞ്ഞതൊക്കെ അവിടെ തീർന്നു… ഇനി ഒന്നിനും ആരും പോകണ്ട….. എന്നാ പറ ഏതാ അവരുടെ ക്ലാസ്സ്… ????”””
BA ഇംഗ്ലീഷ് ആണെന്ന് തോന്നുന്നു…. “””” രാകേഷ് തല ചൊറിഞ്ഞു കൊണ്ട് ഓർത്തെടുത്തു l
അതെന്താ അങ്ങനെ…. നിങ്ങള് മൂന്നാളും പരസ്പരം അറിയുന്നവരല്ലെ…”””””
ഓ അതോ…. അവരെ ഞാൻ ഇന്നലെയാണ് പരിചയപ്പെട്ടത് തന്നെ…. “””
കൊള്ളാല്ലോ നിങ്ങള്… “”” അഭിരാമി ഒരു ദിവസം കൊണ്ട് ഞങളുടെ ബോണ്ട് കണ്ട് അതിശയപ്പെട്ടു
രാകേഷ് അതിന് ഒന്ന് ചിരിച്ചെന്നു വരുത്തി….
ഞാൻ പറഞ്ഞതൊന്നും മറക്കണ്ട… മും…… “”” അഭിരാമി ക്ലാസ്സിൽ നിന്നും പുറത്തിറങ്ങി പോയി…..
രാകേഷ് അഭിരാമി പോകുന്നതും നോക്കി ഒരു ചിരിയോടെ തിരിഞ്ഞതും ക്ലാസ്സിലെ മെയിനുകൾ അവനെ നോക്കി ദഹിപ്പിച്ചു നിൽക്കാ പുറകിൽ….. ഒത്ത നടുക്കായി മാളവികയും അവളുടെ വാമൻമാരും…..
ചേച്ചീ പറഞ്ഞോണ്ട് മാത്രം നിന്നെ ഞാൻ വെറുതെ വിടുകയാ…. നിൻ്റെ മറ്റവനോട് ഇനി എൻ്റെ കൺമുന്നിൽ പോലും വരാതിരിക്കാൻ പറ…. “”” മാളവിക രാകേഷിനു താക്കീത് കൊടുത്ത് തിരികെ പോയി….
ഇത്തവണ ഞങൾ വിട്ടു…. ഇനി എന്തെങ്കിലും നിൻ്റെയും അവരെയും ഭാഗത്ത് നിന്ന് ഞാൻ കണ്ടാ… സ്വന്തം ക്ലാസിലാണെന്നോ പ്രായത്തിനു മൂതത്താണെന്നോ നോക്കില്ല…. രണ്ട് കാലേ ഇവിടുന്നു പോകില്ല…. “”” ബാലു മാളവിക പോയതും രാകേഷിൻ്റെ നേർക്ക് കൈ ചൂണ്ടി കൊണ്ട് ബാലു പറഞ്ഞു…