രാകേഷ് എല്ലാത്തിനും ഒരു ചിരിയോടെ സമ്മദം മൂളി കൊണ്ട് അവൻ്റെ സീറ്റല് പോയിരുന്നു….
ബ്രോ നിങ്ങള് തമ്മില് എന്താ പ്രശ്നം..””* രാകേഷ് ഇരുന്നതും ഋതിന് കാര്യന്വേഷണം നടത്തി…
അതൊക്കെ അവര് പറഞ്ഞേരും…. എനിക്കിപ്പോൾ അത് പറയാനുള്ള മൂഡില്ല…. “”” രാകേഷ് അതേ ചിരിയോടെ ഋതിനോട് പറഞ്ഞു….
അപ്പൊ ഗെയ്‌സ് നമ്മുടെ ഈ കൊല്ലത്തെ ഫ്രെഷർസ് ഡേ നാളെ നടത്താൻ പ്രിൻസിയുടെ അനുമതി കിട്ടിയ വിവരം നിങ്ങളെ ഞാൻ സ്നേഹപൂർവ്വം അറിയിക്കുന്നു…. ആയതിനാൽ ഈ വിവരം നമ്മുടെ ജൂനിയേർസിനെ അറിയിക്കേണ്ടത് നമ്മുടെ കടമയല്ലേ…. “”” മാളവിക എല്ലാരും കേൾക്കാൻ പാകത്തിൽ ക്ലാസിൻ്റെ ഒത്ത നടുവിലായി വന്ന് നിന്ന് പറഞ്ഞു….
അതേ…. “””” അതേ ശബ്ദത്തിൽ ക്ലാസിലുള്ള ബാക്കിയുള്ളവർ അതിന് മറുപടിയും കൊടുത്തു….
എന്നാലവരോടീ കാര്യം പറയാൻ ഞങൾ പുതിയ ചേട്ടനെ കൂടി കൂടെ കൂട്ടിയാല്ലോ…. എന്താ നിങ്ങളുടെ അഭിപ്രായം….. ???? മാളവിക രാജേഷിനെ നോക്കാതെ ബാക്കിയുള്ളവരേടായി പറഞ്ഞു….
അതിനും എല്ലാവരും സമ്മതം മൂളി……
എല്ലാരും കൂടി രാകേഷിനെ അവരുടെ ഒപ്പം നിർബന്ധിച്ച് പറഞ്ഞയച്ചു…. രാകേഷും അധികം എതിർപ്പിലാതെ അവരോടപ്പം ഇറങ്ങി ചെന്നു…
അവിടുന്ന് ബാലുവും വർഗീസും മറ്റു രണ്ട് ക്ലാസ്സിലെ കുട്ടികളും എല്ലാറ്റിനും ചുക്കാൻ പിടിക്കാനായി മുന്നിൽ മാളവികയും കൂടി ഓരോ ക്ലാസുകളിൽ കയറി ചെന്നു….
എല്ലാ ക്ലാസിലും വിവരം പറയാൻ അവള് രാകേഷിനെ തന്നെ ഏൽപ്പിച്ചു…..
അവനുള്ള ആദ്യത്തെ അടിയായിട്ടാണ് അവളതിനെ കണ്ടത്….
ഓരോ ക്ലാസ്സ് കയറി ഇറങ്ങുമ്പോഴയേക്കും രാകേഷ് ആകെ മുഷിപ്പും…. വാല്യായ്മയും കൂടി കൂടി വന്നു…. അവനത് പുറമെ കാണിക്കാതെ അവരോടപ്പം കൂടി….