നീയിനി ചുരിതാരിട്ട് ക്ലാസ്സ് എടുത്താ മതി….. “””
നമിത അതിന് ഒരു മൂളലിൽ മാത്രം മറുപടി കൊടുത്തു….
നീ വാ എന്നിക്കവരോട് എന്തെങ്കിലും രണ്ട് പറയണം ഇല്ലേ എനിക്കിന്ന് മനസ്സമാധാനത്തോടെ ഉറങ്ങാൻ കയ്യേല…. ഡിസ്കസ്റ്റിംഗ് ഫെലോസ്…. “””
നമിതയും അഭിയും തിരികെ ക്ലാസ്സിൽ വരുന്നത് കണ്ടതും എൻ്റെയും വിഷ്ണുവിൻ്റെയും അവസ്ഥ കറ്റ് പോയ ബലൂൺ പോലെയായി…. മൊത്തത്തിൽ ഒരു അവജ്ഞത….
നമിത മിസ്സ് ഞങ്ങളെ നോക്കി ദഹിപ്പിച്ചു ക്ലാസ്സിൽ തടിച്ച് കൂടിയ പിള്ളേരിടായി കാറി…..
ഏയ് ഇതുവരെ പറഞ്ഞു കഴിഞ്ഞില്ലേ നിങ്ങള് വന്ന കാര്യം…. എനിക്കിന്ന് ക്ലാസ് എടുക്കണം…. “”””
ഇപ്പൊ തീരും മിസ്സെ ഒരു രണ്ട് മിനിറ്റുടെ….. “”” എന്ന് പറഞ്ഞു വർഗീസ് ഇടയ്ക്ക് കയറി…..
മിസ്സിനെ ഞാൻ ദയനീയമായി നോക്കി…. അതിന് മറുപടി നമിത മിസ്സ് എന്തെങ്കിലും തരുന്നതിന് മുന്നെ അഭിരാമി തന്നെ തന്നു…. എന്നെ നോക്കിയ അവള് മുഖം ചുളിച്ച് ഒരു അറപ്പോടെ മുഖം തിരിച്ച് കളഞ്ഞു…. കൂടെ നമിത മിസിനെയും….. ഇവളുടെ പ്രവർത്തി കണ്ടാൽ തോന്നും ഞാൻ അവരെ പിടിച് പീഡിപ്പിച്ച് കളയുമെന്ന് ….. എന്നാലും ഇങ്ങനയുണ്ടോ…. തെറ്റ് എല്ലാർക്കും പറ്റില്ലേ….. ഇതിന് എല്ലാറ്റിനും കാരണം എൻ്റെ അടുത്തുള്ള വടലിയാണെന് ഓർത്തതും…. അവരെ കാലേ വാരി ചവിട്ടി കൂട്ടാൻ തോന്നി….
നിനക്ക് തൃപ്തിയായില്ലടാ മലവാണമേ….. “”* ഞാൻ പല്ല് ഞെരിച്ച് കൊണ്ട് വിഷ്ണുവിനെ നോക്കി പറഞ്ഞു…..
അവനാണേ എന്നെ എല്ലാം കൂടി ചേർന്ന് കൊല്ല്… എന്നും പറഞ്ഞ് എൻ്റെ നേർക്ക് തിളച്ച് വരുവായിരുന്നു…..