ഈ സമയമൊക്കെയും വിഷ്ണുവിനെ അവിടെ തളച്ചിടാൻ ഞാൻ പെട്ട പാട് എനിക്കെ അറിയൂ…..
അപ്പൊ ഞാൻ പറഞ്ഞു വന്നത്…. ഇനി ഈ കോളജിൽ നടക്കണ ഒരു പ്രോഗ്രാമിനും …. എങ്ങനെ ഒരു പ്രോഗ്രാമിന് പോലും രണ്ടും വന്നുപോകരുത്… ലീവ് എടുത്ത് വീട്ടിൽ ഇരുന്നോണം…. കെട്ടോടാ പന്ന മക്കളെ…”””””
ബാലുവെന്താവിടെ…. പോകുന്നില്ലേ… “”””” ഞങ്ങളുടെ അടുക്കൽ കുമ്പസരിക്കുന്ന ബാലുവിനെ അഭിരാമി വിളിച്ചു ചോദിച്ചു…. അപ്പോഴേക്കും ക്ലാസ്സിൽ വന്ന പട മുഴുവൻ പുറത്തൊട്ട് പോകുവായിരുന്നു…
ഏയ് ഒന്നുമില്ല മിസ്സ്…. ഞങൾ ചുമ്മാ പരിചയം പുതുക്കുവായിരുന്നു…. “”” ഒരു ചിരിയോടെ അഭിരാമിയിടായി പറഞ്ഞവൻ ഞങ്ങളെ നോക്കി നവരസങ്ങൾ കൊണ്ട് ഒരു ഓട്ടം തുള്ളലും നടത്തിയാണ് തിരികെ പോയത്….
മാളവികയാണെ ഞങ്ങളെന്ന് പറയണ അപൂർവ ജീവികൾ ഈ ക്ലാസ്സിലില്ലാത്ത പോലയാണ് വന്നു പോയത് തന്നെ….. വെറും ജാഡ…..
അവള് ഞങ്ങളെ നോക്കിയില്ലേ ഞങ്ങള്ക്ക് തൈരാണ്…… ക്ലാസ്സിൽ നിന്നും അവസാനം ഇറങ്ങാൻ പോയ രാകേഷിനെ അവിടെ തടഞ്ഞു വച്ച് അഭി എന്തോ സംഭവ ബഹുലമായ എന്തോ കുണു കുനു… പറഞ്ഞു…. അവനാന്നെ അതിന് അതിന് കാര്യമായി തകയാട്ടുന്നുമുണ്ട്…. അവിടന്ന് അധികം ലാഗില്ലാതെ അവൻ ഞങ്ങളെ നോക്കി പിന്നെ കാണെന്നും പറഞ്ഞു വേഗം വലിഞ്ഞു…. മിക്കതും മറ്റെ അടിപിടിക്ക് ഒന്നും പോവരുത് എന്നുള്ള മിസ്സുമാരുടെ സ്ഥിരം ക്ലഷെയ് ഞങ്ങളോട് പറയാൻ അവനോട് പറഞ്ഞായിരിക്കും…..
അഭിരാമിക്കത് എന്നോടത് നേരിട്ട് പറയാൻ പോലും തീരെ താത്പര്യമില്ലെന്ന്… അതോടെ എനിക്ക് പൂർണ്ണ ബോധ്യമായി….