“” എന്നാലും പടച്ചോൻ്റൊരു കാര്യേ… ഞാൻ നിനച്ചത് വന്ത് അയാള് വച്ചത്… എന്നിട്ട് കിടച്ചത് വന്ത്…… ഓ കോപ്പ് ആവിഷ്യത്തിന് ഒരു ഡയലോഗു പോലും വായേ വരിത്തില്ല… ബ്ലെഡ്ഡി കൺട്രി നാക്ക്…. “” ഡിപ്പാർട്ട്മെൻ്റ് മുന്നിൽ എത്താൻ നേരം ഞാൻ സ്വയം എൻ്റെ വായിക്കുള്ളിലെ സാദനിത്തിൻ്റെ കോണഷ്ട്ട് സ്വഭാവത്തെ പറ്റി ഞാൻ തന്നെ പുലംബിയതാണ്….
ഇനിയിപ്പോ ഇതാവോ മാടംമ്പള്ളിയിലെ ശ്രീദേവിക്ക് സന്നിയോട് തോന്നിയ പ്രണയം…. ന്നാ ഞാൻ പൊളിക്കും….പടച്ചോനെ മിന്നിച്ചേക്കണെ…. “” ഡിപ്പാർട്ട്മെൻ്റിന് മുന്നിൽ വന്നതും എളുപ്പം ഒരു ചിരിയും ഫിറ്റ് ചെയ്ത് ഞാൻ ഉള്ളിലേട്ട് നോക്കി…
*************
“” മേ ഐ കം ഇൻ മാം…. “” ഡിപ്പാർട്ട്മെൻ്റ് വാതിലിനിടയിൽ കൂടി ഒട്ടക പക്ഷി നോക്കുമ്പോലെ തലയിട്ടാണ് ഞാൻ ചോദിച്ചത്…
“” ആ… പോര് പോര്…. “”” വേറെതോ ടീച്ചറുമായുള്ള കത്തിയടി നിർത്തി നമിത മിസ്സ് എന്നെ കൈ കാട്ടി ഉള്ളിലൊട്ട് വിളിച്ചു….
“” എന്താ മാം എന്നെ കാണണമെന്നു പറഞ്ഞെ…. “”” മുഖത്ത് ആവിശ്യത്തിലധിക്കം വിനയവും ബഹുമാനവും കൂട്ടി കൊണ്ടു ഞാനൊരു കലക്ക് കലക്കി..
നേര് പറയാലോ എന്നെപ്പോലൊരു സാധു ഈ പൊന്നാനി താലൂക്കില്ലെന്നല്ല വീരഞ്ചേരി വാർഡിൽ പോലും ഉണ്ടാവില്ല…. അത്രക്കും ആർട്ടിഫിഷ്യലായിട്ടല്ലെ നാം അവിടെ കീച്ചിയത്…..
“” ഓ… കുഞ്ഞിന് ഒന്നും അറിയില്ലായിരിക്കും….. നിക്ക് ഞാൻ തന്നെ പറഞ്ഞേരാം…. നീയിന്നിലെ ഉച്ചയ്ക്ക് ശേഷം എവിടായിരുന്നു…. ആദ്യം അതൊന്നു കേക്കട്ടെ ഞാൻ…”” തൻ്റെ മുപ്പതോളം വരുന്ന പല്ലുകൾ കാട്ടി ആരെയും മയക്കുന്ന ഒരു ചിരിയോടെ മിസ്സ് എന്നോട് ചോദിച്ചു……