ഇനി ചീട്ട് ഇല്ലാത്തതിൻ്റെ പേരിൽ മരുന്ന് തരാതിരിക്കണ്ട… എന്നും കരുതിക്കൊണ്ട് ഞാൻ ചീട്ടെടുക്കാവേണ്ടി govt ഹോസ്പിറ്റൽ പോയതാ…. അപ്പോഴാന്നെ അവിടെയുള്ള സ്റ്റാഫ് പറയാ ഒപി സമയം കഴിഞ്ഞെന്നു ഇനി ഡോക്ടറെ കാണാൻ പറ്റേല്ലെന്ന് അതും പറഞു എന്നെ അതിക നേരം അവിടെ നിർത്താതെ അവിടുത്തെ മറ്റൊരു അറ്റൻഡർ വന്ന് എന്നെ പറഞ്ഞു വിട്ടു… മിസ്സ് എൻ്റെ ഗതികേട് നോക്കണേ…. ഒരു തലവേദന കൊണ്ട് ഞാൻ മെനെകെട്ട മെനക്കേടെ. അങ്ങനെ അവിടുന്ന് മുഷിഞ്ഞു തിരിച്ച് ഇങ്ങോട്ട് വരുമ്പോ വഴിയിൽ വച്ചാണ് ഞാൻ അപിജാരികമായി സെക്കൻഡിയറിലെ രാകേഷിനെ കാണുന്നത്…. അവനെന്നോട് കാര്യം തിരക്കിയപ്പോൾ എൻ്റെ വിശമം അവനോട് പറഞ്ഞ യാ……. അപ്പൊ എൻ്റെ രൂപവും അവസ്ഥയും കണ്ട് മനസ്സലിവ് തോന്നിയോണ്ട് അവനാ പറഞ്ഞത് ടൗണിൽ ഏതോ തിയേറ്ററിൻ്റെ അടുത്ത് അവനറിയുന്ന ഒരു ക്ലിനിക്ക് ഉണ്ടെന്നും അവിടെ പോകാമെന്നും.,.”””
“” അവൻ്റെ കയ്യിൽ കാറുള്ളോണ്ട് അവൻ തന്നെ എന്നെ കൊണ്ടാക്കാനും വരാണ് പറഞ്ഞു… എന്നിട്ട് എങ്ങനെയോ ഞങൾ അവിടെ ക്ലിനിക്കിൻ്റെ മുന്നിൽ എത്തിയപ്പോൾ അവിടെ കാർ പാർക്ക് ഒരു സ്ഥലം പോലും കിട്ടിയില്ല…. അവിടുന്ന് പിന്നീടു കൊറച്ച് നേരം ഞങൾ അതിന് പറ്റിയ സ്ഥലം നോക്കി തിരചലിലായിരുന്നു… ലാസ്റ് വേറെ ഏരിയ ഇല്ലത്തോണ്ട് ഞങ്ങൾ കാര് നേരെ തിയേറ്ററിൻ്റെ ഉള്ളിൽ പാർക്ക് ചെയ്യാമെന്നും കരുതി അവിടേക്ക് പോയി…. അവിടെയും എൻ്റെ കഷ്ടകാലമെന്ന് പറയട്ടെ ഞങ്ങളെ വണ്ടി ചെറുതായി അടുത്തുള്ള മറ്റൊരു വണ്ടിയുമായി തട്ടി… വേറൊന്നും പറ്റിയില്ല വെറും അതിൻ്റെ പെയിൻ്റ് മാത്രമേ പോയുള്ളൂ…. അയിൻ്റെ പേരിൽ ഞങ്ങളും മറ്റെ വണ്ടിയുടെ ആൾക്കാരും തമ്മിൽ മുടിഞ്ഞ അടിയായി വഴക്കായി… എന്നിട്ടതവസാനം പോലീസ് സ്റ്റേഷനിൽ പോയിട്ടാണ് സോൾവ് ആയത് തന്നെ….. അതോണ്ടാ മിസ്സെ ഞാൻ ഇന്നലെ ഉച്ചയ്ക്ക് ലീവായത്ത്…… അല്ലാതെ മനപ്പൂർവ്വം ക്ലാസ്സ് കട്ടാക്കിയതല്ല…. മിസ്സ് എന്നെ മനസിലാക്കണം “”” ഒരു ദീർഘ ശ്വാസം വിട്ട് കൊണ്ട് രണ്ട് കയ്യും പിണച്ചു കേട്ടി ഞാൻ വളരെ താഴ്മയോടെ എൻ്റെ കഥന കഥ മൊത്തം മിസ്സിനെ പറഞ്ഞു കേൾപ്പിച്ചു….